POPULAR READ

‘ചായയ്ക്ക് വില 35’; ട്രെയിനിലെ ഭക്ഷണം ഇനി പൊള്ളും

THE CUE

ട്രെയിനിലെ ഭക്ഷണത്തിന് വില കൂട്ടുന്നു. രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വില കൂട്ടാനാണ് തീരുമാനം. ഐആര്‍സിടിസിയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ മന്ത്രാലയം വില വര്‍ധിപ്പിക്കുന്നത്.

ഫസ്റ്റ് എസി കോച്ചില്‍ പുതിയ നിരക്ക് പ്രകാരം ചായയുടെ വില 35 രൂപയാകും. സെക്കന്‍ഡ് എസിയില്‍ 20 രൂപയായിരിക്കും. തുരന്തോയിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ ചായയ്ക്ക് 15 രൂപ നല്‍കണം. ഇതില്‍ പ്രഭാതഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിന് 120 രൂപയും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയുമാകും.

ഫസ്റ്റ് എസിയിലെ പ്രഭാത ഭക്ഷണത്തിന് 140 രൂപയായിരിക്കും. സെക്കന്‍ഡ് എസിയില്‍ 105 രൂപ. ഉച്ചഭക്ഷണത്തിന് ഇത് 245ഉം 185 രൂപയുമാകും. വൈകീട്ടത്തെ ഭക്ഷണത്തിന് ഫസ്റ്റ് എസിയില്‍ 140ഉം മറ്റ് എസികളില്‍ 90 രൂപയുമാക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT