POPULAR READ

ന​ഗ്നദൃശ്യവും ചുംബനരം​ഗവും ചെയ്യാൻ നിർബന്ധിതയായി; പിന്നാലെ സംവിധായകന്റെ ബ്ലാക്ക്മെയിൽ

ുൻകൂർ പറയാതെ ന​ഗ്നരം​ഗവും ലിപ് ലോ​ക് സീനും ചെയ്യാൻ നിര‍്ബന്ധിതയായെന്നും മൂന്ന് മാസം ചിത്രീകരിച്ച സിനിമ പ്രതിഫലം വാങ്ങാതെ ഉപേക്ഷിക്കേണ്ടി വന്നതായും ഒരു നടിയുടെ മൊഴി ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിലെ കടുത്ത ലൈം​ഗിക ചൂഷണത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ടൈറ്റില‍് റോളിൽ അഭിനയിക്കാൻ കേരളത്തിലെത്തിയ നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം.

ഇന്റിമേറ്റ് സീനിന്റെ പേരിൽ സംവിധായകന്റെ ബ്ലാക്ക് മെയിൽ

ടൈറ്റിൽ റോൾ ചെയ്യാൻ തീരുമാനിച്ച സിനിമയിലേക്ക് കരാർ ചെയ്തപ്പോൾ ഇന‍്റിമേറ്റ് സീൻ ഉണ്ടെന്ന് സംവിധായകൻ സൂചിപ്പിച്ചിരുന്നു. എന്നാൽ ആ രം​ഗത്തിന്റെ വിശദാംശങ്ങളൊന്നും തന്നെ നൽകാൻ തയ്യാാറായില്ല. സിനിമക്ക് വേണ്ടി മൂന്ന് മാസത്തോളമുള്ള തയ്യാറെടുപ്പിന് ശേഷം കൊച്ചിയില‍് ഷൂട്ടിന് എത്തിയപ്പോൽ നഗ്നതയും ലിപ് ലോക്കും ഉണ്ടാകുമെന്ന് പറഞ്ഞു. ലിപ് ലോക് സീനിൽ അഭിനയിക്കാനും ശരീരത്തിൻ്റെ പിൻഭാഗം ഷൂട്ട് ചെയ്യുന്നതിനും നിർബന്ധിതയായി. അടുത്ത ദിവസം നഗ്ന ദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ അറിയിച്ചതായും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ അഭിനേത്രിയുടെ മൊഴി.

Hema Committee Report

മൂന്ന് മാസത്തെ പ്രതിഫലം പോലും വാങ്ങാതെ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്നുള്ള ഷൂട്ടിം​ഗിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സംവിധായകനെ അറിയിച്ചു. കൊച്ചിയിലേക്ക് നേരിട്ട് വരാതെ സിനിമക്കായി ചിത്രീകരിച്ച ഇൻ്റിമേറ്റ് സീൻ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ നടിയോട് പറഞ്ഞതായും നടിയുടെ മൊഴിയിലുണ്ട്.സംവിധായകന്റെ ബ്ലാക്ക് മെയിൽ നിർമ്മാതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ താൻ ഡീൽ ചെയ്യാമെന്നായിരുന്നു മറുപടിയെന്നും നടി.

സിനിമയിലെ മാഫിയയെ നയിക്കുന്നത് പ്രമുഖ നടൻ; ഒപ്പം നിൽക്കാത്തവരെ ഒതുക്കുന്നു: ഹേമ കമ്മിറ്റി റിപ്പോർട്ട്

മലയാള സിനിമ മേഖലയിലെ പ്രമുഖ നടന്റെ ശക്തമായ ലോബിയെ 'മാഫിയ' എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. 'അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ കഴിയും. അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച്, പ്രമുഖരായ സംവിധായകരെയും നിർമ്മാതാക്കളെയും അഭിനേതാക്കളെയും അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയെയും വിലക്കാൻ കഴിയും. അത്തരം നിരോധനം നിയമവിരുദ്ധവും അനധികൃതവുമാണ്.'

ഈ സംഘത്തിൽ സംവിധായകരും നടന്മാരും നിർമാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ​ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മലയാള സിനിമയിലെ ഒരു നടൻ ഈ പവർ ​ഗ്രൂപ്പിനെ മാഫിയ സം​ഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോർട്ടിൽ ഉണ്ട്.

മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിം​ഗ അനീതിയും ലൈം​ഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിം​ഗ വിവേചനവും ലൈം​ഗിക അതിക്രമവും ക്രിമിനൽ പ്രവര‍്ത്തികളും ലോബിയിം​ഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈം​ഗിക താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയിൽ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികള‍് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈം​ഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോ​ഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിലെ മുൻനിര അഭിനേത്രിമാർ ഉൾപ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല‍്കിയിട്ടുള്ളത്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT