സിനിമയിലെ മാഫിയയെ നയിക്കുന്നത് പ്രമുഖ നടൻ; ഒപ്പം നിൽക്കാത്തവരെ ഒതുക്കുന്നു: ഹേമ കമ്മിറ്റി റിപ്പോർട്ട്

സിനിമയിലെ മാഫിയയെ നയിക്കുന്നത് പ്രമുഖ നടൻ; ഒപ്പം നിൽക്കാത്തവരെ ഒതുക്കുന്നു: ഹേമ കമ്മിറ്റി റിപ്പോർട്ട്
Published on

മലയാള സിനിമ മേഖലയിലെ പ്രമുഖ നടന്റെ ശക്തമായ ലോബിയെ 'മാഫിയ' എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. 'അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ കഴിയും. അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച്, പ്രമുഖരായ സംവിധായകരെയും നിർമ്മാതാക്കളെയും അഭിനേതാക്കളെയും അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയെയും വിലക്കാൻ കഴിയും. അത്തരം നിരോധനം നിയമവിരുദ്ധവും അനധികൃതവുമാണ്.'

ഈ സംഘത്തിൽ സംവിധായകരും നടന്മാരും നിർമാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ​ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മലയാള സിനിമയിലെ ഒരു നടൻ ഈ പവർ ​ഗ്രൂപ്പിനെ മാഫിയ സം​ഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോർട്ടിൽ ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in