POPULAR READ

മൂന്ന് ജിഎന്‍പിസി ലോഡുമായി ജോജുവും അജിത്തും നിലമ്പൂരില്‍; ദുരിതാശ്വാസക്യാംപിലേക്ക് സ്വന്തം ലോഡുമായി ടൊവീനോയും

THE CUE

മഴക്കെടുതിയേത്തുടര്‍ന്ന് ദുരന്തഭൂമിയായ നിലമ്പൂരില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള അവശ്യവസ്തുക്കളുടെ ലോഡുമായി ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫേസ്ബുക്ക് കൂട്ടായ്മ. ഗ്രൂപ്പ് അഡ്മിന്‍ അജിത്ത്, നടന്‍മാരായ ജോജു ജോര്‍ജ്, ടൊവീനോ തോമസ്, സംവിധായകന്‍ മുഹ്‌സിന്‍ പരാരി എന്നിവരടങ്ങുന്ന സംഘമാണ് നിലമ്പൂരിലെത്തിയത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ജിഎന്‍പിസി ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച് എത്തിക്കുന്നത്.

ആ ടീം വര്‍ക്ക് അടിപൊളിയായി നടന്നു. നമുക്ക് സന്തോഷിക്കാം. ഓള്‍ കേരളയായി, വലിയൊരു മൂവ്‌മെന്റായി ഒരുപാട് പേര്‍ ഇത് ചെയ്യുന്നുണ്ട്.
ജോജു ജോര്‍ജ്
ജിഎന്‍പിസിയുടെ ഈ സംരംഭം തീര്‍ച്ചയായും പ്രശംസിക്കപ്പെടേണ്ടതാണ്. എല്ലാവര്‍ക്കും അത് മാതൃകയാവട്ടെ. എല്ലാവരും എല്ലാം മറന്ന് നാടിന് വേണ്ടി ഒരുമിച്ച് നില്‍ക്കുകയാണ്. മഹത്തായ ഒരു മുന്നേറ്റമാണിത്. നമുക്ക് എല്ലാവര്‍ക്കും ഇത് തുടരാം.
ടൊവീനോ
20 ലക്ഷം അംഗങ്ങളാണ് ജിഎന്‍പിസി ഗ്രൂപ്പിലുള്ളത്. രുചി-യാത്രാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഓണ്‍ലൈന്‍ കൂട്ടായ്മ വേദിയാകുന്നുണ്ട്.

കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കളക്ഷന്‍ സെന്ററുകല്‍ വഴിയാണ് ജിഎന്‍പിസി അവശ്യവസ്തുക്കള്‍ ശേഖരിച്ചത്. വന്‍ പിന്തുണയാണ് ജിഎന്‍പിസിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ലഭിച്ചത്. വിവിധി ജില്ലകളില്‍ നിന്നുള്ളവര്‍ അവശ്യസാധനങ്ങളുമായി കളക്ഷന്‍ സെന്ററുകളിലെത്തി. വിഭവസമാഹരണത്തിന് ജോജു ജോര്‍ജിനെ കൂടാതെ നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവരുമുണ്ടായിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT