‘ദൈവത്തിന് നന്ദി, കുടുംബം ജീവനോടെയുണ്ട്’; പലരേയും ഈദ് പ്രാര്‍ത്ഥനയ്ക്ക് പോലും അനുവദിച്ചില്ലെന്ന് കശ്മീരി കോണ്‍ഗ്രസ് നേതാവ്

‘ദൈവത്തിന് നന്ദി, കുടുംബം ജീവനോടെയുണ്ട്’; പലരേയും ഈദ് പ്രാര്‍ത്ഥനയ്ക്ക് പോലും അനുവദിച്ചില്ലെന്ന് കശ്മീരി കോണ്‍ഗ്രസ് നേതാവ്

നിരോധനാജ്ഞകള്‍ക്കും ഇന്റര്‍നെറ്റ്-ഫോണ്‍ സര്‍വ്വീസ് റദ്ദാക്കലിനും ഇടയില്‍ കശ്മീരികള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷവും ആശങ്കയും ചൂണ്ടിക്കാട്ടി കശ്മീരി കോണ്‍ഗ്രസ് നേതാവ്. ഏഴ് ദിവസത്തിന് ശേഷം അമ്മയുമായി സംസാരിച്ച അനുഭവം ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്ന സല്‍മാന്‍ നിസാമിയാണ് പങ്കുവെച്ചത്. കുടുംബം ജീവനോടെയുണ്ടെന്ന് ഉറപ്പായത് അമ്മയോട് സംസാരിച്ചതിന് ശേഷമാണ്. ഈദ് പ്രാര്‍ത്ഥനകള്‍ നടത്താന്‍ പോലും പലരേയും അനുവദിച്ചില്ല. അമ്മയോട് സംസാരിച്ച് തീരുന്നതിന് മുന്നേ ഫോണ്‍ ഡിസ്‌കണക്ട് ആയെന്നും സല്‍മാന്‍ ട്വീറ്റ് ചെയ്തു.

ഒടുവില്‍! ഏഴ് ദിവസത്തിന് ശേഷം അമ്മയോട് സംസാരിച്ചു. നന്ദി ദൈവമേ, അവര്‍ ജീവനോടെയുണ്ട്. ഈദ് ആഘോഷങ്ങളുണ്ടായില്ല. പലരേയും ഈദ് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല. അമ്മയുടെ വാക്കുകള്‍ ‘ഇവിടെ കഷ്ടമാണ് സല്‍മാന്‍, നീ കരുതലോടെ ഇരിക്കൂ’. ഫോണ്‍ ഡിസ്‌കണക്ടായി.

സല്‍മാന്‍ നിസാമി

കശ്മീരില്‍ 'ഈദ് അല്‍ അദ' ആഘോഷങ്ങള്‍ സമാധാനപരമായി നടന്നെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ പ്രതിഷേധങ്ങളേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കുറച്ച് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഈദ് ആഘോഷങ്ങള്‍ക്കിടെ കശ്മീരിലുള്ള വീട്ടുകാരോട് സംസാരിക്കാന്‍ കഴിയാതെ പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടെ ചിത്രം വൈറലായിരുന്നു.ആഗസ്റ്റ് അഞ്ച് മുതലാണ് കശ്മീരില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്. കേബിള്‍ നെറ്റ് വര്‍ക്കിലെ വാര്‍ത്താ ചാനലുകളും പിന്‍വലിക്കപ്പെട്ടു.

‘ദൈവത്തിന് നന്ദി, കുടുംബം ജീവനോടെയുണ്ട്’; പലരേയും ഈദ് പ്രാര്‍ത്ഥനയ്ക്ക് പോലും അനുവദിച്ചില്ലെന്ന് കശ്മീരി കോണ്‍ഗ്രസ് നേതാവ്
‘പ്രതിപക്ഷസംഘവുമായി ഞാന്‍ വരും, ജനത്തോട് സ്വതന്ത്രമായി സംസാരിക്കണം‘; കശ്മീര്‍ ഗവര്‍ണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി

'കശ്മീരിലെ സ്ഥിതി നേരില്‍ കണ്ടറിയൂ' എന്ന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. സത്യപാല്‍ മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും പ്രതിപക്ഷസംഘത്തേക്കൂട്ടി താന്‍ വരുമെന്നും രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി. സഞ്ചരിക്കാനും ജനങ്ങളോടും സൈന്യത്തോടും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്ക് ഉറപ്പാക്കണമെന്നും രാഹുല്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ഇന്ന് രംഗത്തെത്തി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാവിരുദ്ധമായാണെന്നും ജനാധിപത്യത്തിന്റെ എല്ലാം പ്രമാണങ്ങള്‍ക്കും എതിരാണെന്നും പ്രിയങ്ക പ്രതികരിച്ചു.

ജമ്മു കശ്മീരിലെ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ ഇടപെടുന്നതില്‍ സുപ്രീം കോടതി ഇന്ന് വിസമ്മതം അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കണന്നും കര്‍ഫ്യൂ പ്രഖ്യാപിച്ചത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനായിരിക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

‘ദൈവത്തിന് നന്ദി, കുടുംബം ജീവനോടെയുണ്ട്’; പലരേയും ഈദ് പ്രാര്‍ത്ഥനയ്ക്ക് പോലും അനുവദിച്ചില്ലെന്ന് കശ്മീരി കോണ്‍ഗ്രസ് നേതാവ്
‘പുഴയുടെ സൈഡില്‍ പെര വേണ്ട, ഇനിയും മലകള്‍ പൊട്ടാനുണ്ട്’; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഉള്‍ക്കാട് വിടാനൊരുങ്ങി നിലമ്പൂരിലെ ഗോത്രവിഭാഗക്കാര്‍

Related Stories

No stories found.
logo
The Cue
www.thecue.in