Gulf

യുക്രൈന്‍ അഭയാർത്ഥികൾക്ക് സഹായം പ്രഖ്യാപിച്ച് ഡോ ഷംഷീർ വയലിൽ

ദാവൂസിലെ ബുർജീൽ ഹോൾഡിഗ്സിന്‍റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് വിപിഎസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ യുക്രൈന്‍ അഭയാർത്ഥികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 50 കുട്ടികളുടെ മൂലകോശ മാറ്റിവയ്ക്കലിനാണ് സഹായം. യുദ്ധമേഖലയിലെ അർബുദ രോഗബാതിരായ കുട്ടികൾക്ക് ചികിത്സ ലഭിക്കാത്തത് സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂലകോശ ദാനത്തിന് ആൾക്കാരെ കിട്ടാത്തത് നിരവധി കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതിസന്ധിയായി.'യുക്രൈന്‍ യുദ്ധബാധിതരെ സഹായിക്കുക എന്നത് ധാർമിക ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ്. യുദ്ധബാധിത മേഖലയിൽ സുശക്തരായ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാൻസർ ചികിൽസ ഉൾപ്പെടെ നടത്തുന്ന കുട്ടികളെയാണ് യുദ്ധം ഏറ്റവും നിർഭാഗ്യകരമായി ബാധിച്ചത്. നൂറുകണക്കിനാളുകളെ ചികിൽസയ്ക്കായി മാറ്റിക്കഴിഞ്ഞു. ബുർജീൽ ഹോൾഡിംഗ്സ് അവർക്ക് ആവശ്യമുള്ള ചികിൽസ നൽകും.' ഡോ. ഷംഷീർ പറഞ്ഞു.

ദാവൂസിൽ ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തിനിടെയായിരുന്നു നിർണ്ണായക പ്രഖ്യാപനം.ഒരു മൂലകോശ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് യുഎഇയിൽ 2.20 ലക്ഷം ദിർഹമാണ് (46 ലക്ഷം രൂപ) ചെലവ്. യുദ്ധക്കെടുതികളെ തുടർന്ന് ചികിത്സ മുടങ്ങിയ നിരവധി കുട്ടികൾക്ക് പ്രഖ്യാപനം ആശ്വാസമാകും. കഴിഞ്ഞ 15 വർഷത്തിനിടെ ഡോ. ഷംഷീർ വയലിലും വിപിഎസ് ഹെൽത്ത്കെയറും നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.

ബുർജീൽ ഹോൾഡിംഗ്സ് പ്രഖ്യാപിച്ചു

യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയർ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതിയ സംരംഭം പ്രഖ്യാപിച്ചു. ലോക സാമ്പത്തിക ഫോറത്തിന്‍റെ സമ്മേളനത്തിലാണ് ബുർജീൽ ഹോൾഡിംഗ്സ് എന്ന പുതിയ സംരംഭത്തിന്‍റെ പ്രഖ്യാപനം. യുഎഇ, ഒമാൻ, ഗൾഫ് സഹകരണ കൗൺസിലിലെ മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ള സംരംഭങ്ങളെല്ലാം ഇനി ലോകത്തെ വലിയ ആരോഗ്യ ശൃംഖലകളിൽ ഒന്നിന്‍റെ ഭാഗമാകും.

വിപിഎസ് ഹെൽത്ത്കെയറിന്‍റെ കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുതിയ കമ്പനിയാകും ഏകോപിപ്പിക്കുക. ഒറ്റസംവിധാനത്തിനു കീഴിൽ എല്ലാ മേഖലകളിലേയും പ്രവർത്തനം ഏകോപിപ്പിക്കാൻ ബുർജീൽ ഹോൾഡിങ്‌സിലൂടെ സാധിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ബുർജീൽ ഹോൾഡിംഗ്സിന് കീഴിൽ വിവിധ മേഖലകളിലെ അറുപതോളം സ്ഥാപനങ്ങളാണ് ഉണ്ടാവുക. ബുർജീൽ ഹോസ്പിറ്റൽസ്, മെഡിയോർ ഹോസ്പിറ്റൽസ്, എൽഎൽഎച്ച് ഹോസ്പിറ്റൽസ്, ലൈഫ് കെയർ ഹോസ്പിറ്റൽസ്, തജ്മീൽ എന്നിവയെല്ലാം ഈ സംരംഭത്തിനു കീഴിലാകും. ബുർജീൽ മെഡിക്കൽ സിറ്റി യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്. യൂറോപ്യൻ ഓങ്കോളജി സൊസൈറ്റിയുടെ (എസ്‌മോ) അംഗീകാരമുള്ള ഏക സ്ഥാപനവുമാണ്. വിവിധ സംരംഭങ്ങൾക്കു പുറമെ ബുർജീൽ ഹോൾഡിംഗ്സ് യുഎഇയിലെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് ശൃംഖലയുമായി മാറും. യുഎഇയിലെ ഏറ്റവും വലിയ ക്യാൻസർ ചികിൽസാ കേന്ദ്രവും ഇതാണ്. യുഎഇയിലെ ഏറ്റവും വലിയ മാതൃ ശിശു ചികിൽസാ ശൃംഖലയും ഈ സംരംഭത്തിന്‍റെ കീഴിൽ വരും.

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

SCROLL FOR NEXT