Gulf

മാർകോം ഐക്കണ്‍ ഓഫ് ദ ഇയർ പുരസ്കാരം വി നന്ദകുമാറിന്

മാർക്കോം ഐക്കണ്‍ ഓഫ് ദ ഇയർ പുരസ്കാരത്തിന് ലുലു ഗ്രൂപ്പിന്‍റെ മാർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ അർഹനായി. ദുബായില്‍ നടന്ന വാർഷിക റീടെയ്ല്‍ ഉച്ചകോടിയില്‍ ഫേസ്ബുക്ക്(മെറ്റ) മധ്യപൂർവ്വദേശം- ആഫ്രിക്ക റീജിയണല്‍ മേധാവി അന്ന ജർമ്മനോസ് പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞ 22 വർഷമായി ലുലു ഗ്രൂപ്പിന്‍റെ വിപണന കമ്മ്യൂണിക്കേഷന് നേതൃത്വം നല്‍കുന്ന വി നന്ദകുമാറിന്‍റെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ഫേസ്ബുക്ക്, ഗൂഗിൾ, ടിക് ടോക്ക്, സീബ്രാ ടെക്‌നോളജീസ്, ഇമേജസ് റീട്ടെയിൽ മാഗസിൻ തുടങ്ങിയ ആഗോള സംഘടനകളിൽ നിന്നുള്ള പ്രമുഖരടങ്ങുന്ന ഒരു പ്രമുഖ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം ഫോബ്സ് മാസികയുടെ മിഡില്‍ ഈസ്റ്റിലെ മികച്ച അഞ്ച് മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിലും നന്ദകുമാർ ഇടം നേടിയിരുന്നു. ഓഡിറ്റ് ഗ്രൂപ്പായ ഡെലോയിറ്റ് അടുത്തിടെ ലുലുവിനെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 20 റീട്ടെയിലർമാരിൽ ഒരാളായി തെരഞ്ഞെടുത്തിരുന്നു.

സിഇഒ - ബിൻ ദാവൂദ് ഹോൾഡിംഗ് അഹ്മദ് എആർ ബിൻദാവൂദ്, സിഐഒ - ചൽഹൂബ് ഗ്രൂപ്പ് കമ്രാൻ അബ്ബാസി, ലിവ ട്രേഡിംഗിലെ സിഇഒ മാർക്ക് ടെസിമാൻ,അസാഡിയ ഗ്രൂപ്പിലെ വിപി മാർക്കറ്റിംഗ്, ഇ-കൊമേഴ്‌സ് മുഹമ്മദ് സജ്ജാദ്, തുടങ്ങിയവരും പുരസ്കാരത്തിന് അ‍ർഹരായി.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT