Gulf

ഗള്‍ഫ് മേഖലകളില്‍ വിപിഎൻ ഉപയോഗം കൂടുന്നു, ദുരുപയോഗം ചെയ്താല്‍ 2 ദശലക്ഷം ദിർഹം വരെ പിഴയെന്ന് യുഎഇ

ഡേറ്റിംഗ്, ചൂതാട്ടം, മുതിർന്നവർക്കുളള വെബ് സൈറ്റുകള്‍ പോലുളള നിയന്ത്രിത ഉളളടക്കങ്ങളുളള വീഡിയോകള്‍ വിർച്വല്‍ പ്രൈവറ്റ് നെറ്റ് വർക്കുകള്‍ ഉപയോഗിച്ച് കാണുന്നതും നിരോധിച്ച ഓഡിയോ വീഡിയോ കോളുകളടക്കം മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗപ്പെടുത്തുന്നതും പിഴയടക്കമുളള ശിക്ഷകളിലേക്ക് നയിക്കുമെന്ന് അധികൃതർ. ഏറ്റവും പുതിയ നോർഡ് സെക്യൂരിറ്റി ഡേറ്റ പ്രകാരം ഗള്‍ഫ് മേഖലകളിലെ വിപിഎന്‍ ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർദ്ധിച്ചു. നിരോധിത ഉളളടക്കമുളള വീഡിയോകളും ഓഡിയോകളും കാണാന്‍ വിപിഎന്‍ ഉപയോഗിക്കുന്നവരുടെ ശതമാനവും വർദ്ധിച്ചുവെന്നാണ് കണക്കുകള്‍. യുഎഇയില്‍ ഇത്തരത്തില്‍ വിപിഎൻ ഉപയോഗിക്കുന്നരുടെ എണ്ണത്തില്‍ 36 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വാട്സ്അപ്പ്, സ്കൈപ്പ്, ഫേസ് ടൈം, ഡിസ്കോ‍ർഡ്, ഐഎംഒ, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവയിലൂടെ ഓഡിയോ വീഡിയോ കോളുകള്‍ ചെയ്യാനാണ് ഗള്‍ഫ് രാജ്യങ്ങളിലെ മിക്കവരും വിപിഎന്‍ ഉപയോഗപ്പെടുത്തുന്നത്.യുഎഇയില്‍ വിപിഎന്‍ ഉപയോഗം നിരോധിച്ചിട്ടില്ല. ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍റ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റിയുടെ ( ടിഡിആർഎ) യുടെ നിർദ്ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി വേണം വിപിഎന്‍ ഉപയോഗപ്പെടുത്താന്‍. കമ്പനികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി വിപിഎൻ ഉപയോഗിക്കാം.

എന്നാല്‍ നിയമവിരുദ്ധമായ മാർഗ്ഗങ്ങള്‍ക്കോ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനോ വിപിഎ ഉപയോഗിക്കുന്നത് 2021 ലെ യുഎഇ ഡിക്രീ നിയമം 34 പ്രകാരം ഗുരുതരമാ കുറ്റമാണ്.കൂടാതെ, യുഎഇ ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകൾ/കോളിംഗ് ആപ്ലിക്കേഷനുകൾ/ഗെയിമിംഗ് ആപ്ലിക്കേഷനുകൾ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ഐപി വിലാസം മറച്ച് ഒരു വിപിഎൻ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.വിപിഎന്‍ ദുരുപയോഗം ചെയ്താല്‍, ആർട്ടിക്കിള്‍ 10 പ്രകാരം 5,00,000 ദിർഹം മുതല്‍ 2 ദശലക്ഷം വരെ പിഴ ലഭിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT