Cue Gulf Stream

ഇറാനിലെ ഭൂകമ്പത്തിന്‍റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു

ഇറാനില്‍ പ്രാദേശിക സമയം രാവിലെ 7.37 ന് അനുഭവപ്പെട്ട ഭൂകമ്പത്തിന്‍റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ. ട്വിറ്ററിലൂടെയാണ് പലരും അനുഭവം പങ്കുവച്ചിരിക്കുന്നത്. മലയാളികള്‍ ഏറെയുളള അല്‍ നഹ്ദ ഭാഗത്തും പ്രകമ്പനം അനുഭവപ്പെട്ടു.

ഇന്ന് റിക്ടർ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിലുണ്ടായത്. യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടുവെങ്കിലും നാശനഷ്ടങ്ങളോ പേടിക്കേണ്ട സാഹചര്യമോ ഉണ്ടായിട്ടില്ലെന്ന് ഭൗമ പഠനകേന്ദ്രം അറിയിച്ചു.

സെക്കന്‍റുകള്‍ മാത്രം നീണ്ടുനിന്ന പ്രകമ്പനമാണ് യുഎഇയില്‍ അനുഭവപ്പെട്ടത്.പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT