Gulf

വിസാ നിയമത്തില്‍ മാറ്റവുമായി യുഎഇ, രാജ്യത്തിന് പുറത്ത് ആറ് മാസം കഴിഞ്ഞാലും റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കാം

വിസാ നിയമത്തില്‍ മാറ്റവുമായി യുഎഇ. രാജ്യത്തിന് പുറത്ത് ആറ് മാസം കഴിഞ്ഞാലും റീ എന്‍ട്രി പെർമിറ്റിന് അപേക്ഷിക്കാം.എന്തുകൊണ്ടാണ് രാജ്യത്തിന് പുറത്ത് കഴിഞ്ഞതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നുളളതാണ് വ്യവസ്ഥ. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെൻ്റർ ഏജൻ്റുമാർ സ്ഥിരീകരിക്കുന്നു.

ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസഷണ്‍ഷിപ്പിന്‍റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്മാർട് സേവനങ്ങള്‍ എന്ന ടാബില്‍ '6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെർമിറ്റ് ഇഷ്യൂ ചെയ്യുക'എന്നതിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.150 ദി‍ർഹമാണ് സേവനത്തിന് ഈടാക്കുന്നത്.

ഐസിപിയിൽ നിന്ന് അപേക്ഷ അംഗീകരിച്ചതായി ഇമെയിൽ ലഭിച്ചതിന് ശേഷം മാത്രമേ അപേക്ഷകന് യുഎഇയിൽ വീണ്ടും പ്രവേശിക്കാൻ കഴിയൂ. ഈ പ്രക്രിയ ഏകദേശം അഞ്ച് ജോലി ദിവസങ്ങളെടുക്കും. സേവനം പ്രയോജനപ്പെടുത്താൻ അപേക്ഷകർ അവരുടെയും സ്പോൺസറിൻ്റെയും വിശദാംശങ്ങളും പാസ്‌പോർട്ടും താമസ വിവരങ്ങളും നൽകണം.നിലവില്‍ 180 ദിവസം യുഎഇയ്ക്ക് പുറത്ത് താമസിച്ചാല്‍ താമസ വിസ റദ്ദാകുന്നതായിരുന്നു പതിവ്. ഗോള്‍ഡന്‍ വിസയുളളവർക്ക് മാത്രമാണ് ഇതില്‍ ഇളവ് ഉണ്ടായിരുന്നത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT