Gulf

ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധവും 21 കഴിഞ്ഞവരുടെ മദ്യപാനവും കുറ്റമല്ല, സമഗ്ര നിയമ ഭേദഗതിയുമായി യുഎഇ

രാജ്യത്ത് പ്രാബല്യത്തിലുള്ള വ്യക്തിനിയമങ്ങളില്‍ സമഗ്ര പരിഷ്‌കാരവുമായി യുഎഇ. ഇസ്ലാമിക നിയമങ്ങളെ അധികരിച്ചുള്ള പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീജറല്‍ ലോ എന്നിവയിലെ വിവിധ വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം വിദേശികളായ താമസക്കാര്‍ക്ക് പിന്‍തുടര്‍ച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്‍തുടരാം. അതത് രാജ്യത്തെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് സ്വത്ത് കൈമാറ്റം നടത്താം.

മരണത്തിന് മുന്‍പ് വില്‍പ്പത്രം എഴുതിയിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാം. വിവാഹം സംബന്ധിച്ചാണെങ്കില്‍, ഏത് രാജ്യത്താണോ വിവാഹം നടക്കുന്നത് ആ രാജ്യത്തെ നിയമമാണ് പിന്‍തുരേണ്ടത്. പുതിയ ഭേദഗതി അനുസരിച്ച്, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കും. മുന്‍ രീതിയില്‍ ഇവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിയിരുന്നു. ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായി കണക്കാക്കി ശിക്ഷ ഉറപ്പാക്കും. ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല എന്നാല്‍ 14 വയസ്സില്‍ താഴെയുള്ളവര്‍ ഉള്‍പ്പെട്ടാല്‍ ശിക്ഷാര്‍ഹമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാനസിക വെല്ലുവിളി നേരിടുന്നയാളെ ചൂഷണം ചെയ്താലും, പ്രതി ഇരയുടെ അടുത്ത ബന്ധുവാണെങ്കിലും ഉഭയസമ്മതപ്രകാരമാണെന്ന് കണക്കാക്കില്ല. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം,മാനസിക വെല്ലുവിളി നേരിടുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യല്‍ എന്നിവ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 21 വയസ്സ് കഴിഞ്ഞവരുടെ മദ്യപാനം കുറ്റകരമല്ല. മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇടപെടല്‍ നടത്തുമ്പോള്‍ എതിരിലുള്ള വ്യക്തിക്ക് ദോഷകരമായ സംഭവങ്ങളുണ്ടായാല്‍ ആ വ്യക്തി കുറ്റകൃത്യത്തിന് ഉത്തരവാദിയായിരിക്കില്ലെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു.

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

SCROLL FOR NEXT