Gulf

ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ ലുലു ഗ്രൂപ്പിന് സ്ഥലം അനുവദിച്ച് ഉഗാണ്ട സർക്കാർ

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ഭക്ഷസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പിന് പത്ത് ഏക്കർ സ്ഥലം അനുവദിച്ച് ഉഗാണ്ട സർക്കാർ. രാജ്യത്തെ ഏക അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ കമ്പാലക്കടുത്തുള്ള എന്‍റബേ യിലാണ് ഇതിനായുള്ള സ്ഥലം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.

ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയ ഉഗാണ്ട പ്രധാനമന്ത്രി റോബിന നബാജ്ഞയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഗാണ്ടയിലെ വ്യാപാര മേഖലയിൽ നിക്ഷേപിക്കുവാൻ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചിരുന്നു. ഉഗാണ്ടയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കു ശേഷമാണ് സ്ഥലം അനുവദിച്ചു കൊണ്ടുള്ള ഉഗാണ്ട സർക്കാർ ഉത്തരവ്.

ഉഗാണ്ട പ്രധാനമന്ത്രി റോബിന നബാജ്ഞയോടൊപ്പം ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി, ലുലു ഗ്രൂപ്പ് ഉഗാണ്ട ഡയറക്ടർ ജോർജ്ജ് കുറ്റൂക്കാരന്‍, യുഎഇയിലെ ഉഗാണ്ടന്‍ സ്ഥാനപതി സാക്കെ കിബെദി

ഭക്ഷ്യ സംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രത്തിനും മറ്റ് വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി 100 മില്യൺ ഡോളറാണ് (750 കോടി രൂപ) ലുലു ഗ്രൂപ്പ് ഉഗാണ്ടയിൽ നിക്ഷേപിക്കുന്നത്. പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം ഉഗാണ്ടയിലെ പ്രാദേശിക കാർഷിക മേഖലയ്ക്കും കർഷകർക്കും ഏറെ ഉപകാരപ്രദമാകുമെന്ന് മലയാളിയും ലുലു ഗ്രൂപ്പ് ഉഗാണ്ട ഡയറക്ടറുമായ ജോർജ്ജ് കൂറ്റുക്കാരൻ പറഞ്ഞു. പുതിയ കേന്ദ്രത്തിന്‍റെ പ്രവർത്തനം പൂർണ്ണ തോതിലാകുന്നതോടെ എണ്ണൂറിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT