Gulf

ദുബായില്‍ ഏറ്റവും ആസ്വദിക്കുന്നത് മകനുമൊത്തുളള വീട്ടിലെ വൈകുന്നേരങ്ങളെന്ന് സാനിയ മിർസ

ദുബായില്‍ താനിപ്പോള്‍ ഏറ്റവും ആസ്വദിക്കുന്നത് കുട്ടികളുമൊത്തുളള വീട്ടിലെ വൈകുന്നേരങ്ങളാണെന്ന് ടെന്നീസ് താരം സാനിയ മിർസ. മേഖലയിലെ പ്രമുഖ ഹോം ഇംപ്ലൂവ്മെന്‍റ് ഫർണിച്ചർ റീടെയ്ലർ ആയ ഡാന്യൂബ് ഹോംസിന്‍റെ പൂന്തോട്ട ശേഖരത്തിന്‍റെ ഇ കാറ്റലോഗ് ബർഷയില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബാണ്. ആവശ്യങ്ങള്‍ക്കനുസരിച്ച് അവരത് മനോഹരമാക്കിയെന്നും അവർ പറഞ്ഞു.

ചെറുതോ വലുതോയെന്നുളളതിലല്ല, വീട്ടുമുറ്റവും വില്ലയും മനോഹരമാക്കുകയെന്നുളളതാണ് ലക്ഷ്യം. ഇ കാറ്റലോഗ് അതിന് സഹായകരമാകുമെന്ന് ഡാന്യൂബ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആദില്‍ സാജന്‍ പറഞ്ഞു. ഓരോരുത്തരുടേയും വീട് അവരുടെ അഭിമാനവും സന്തോഷവുമാണ്, ഓരോ വ്യക്തിക്കും അവരുടെ സ്വപ്ന ഭവനം എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് അവരുടേതായ ധാരണയുണ്ട്. അതിന് പിന്തുണ നല്കുകയാണ് ഞങ്ങളെന്നും ഡാന്യൂബ് ഹോം ഡോട്ട് കോം ഡയറക്ടർ സെയ്ദ് ഹബീബ് പറഞ്ഞു. ആൻഡ്രോയിഡിലും ആപ്പിളിലും മൈ ഗാർഡൻ 2023 ഇ-കാറ്റലോഗ് കാണാം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT