Gulf

ടാക്സി യാത്ര, ദുബായില്‍ പരാതി രഹിത യാത്ര

എമിറേറ്റിലെ 99.7 ശതമാനം ടാക്സിയാത്രകളും പരാതി രഹിതമായിരുന്നുവെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 2021 ല്‍ രേഖപ്പെടുത്തിയ 88.9 ദശലക്ഷം യാത്രകളില്‍ 0.03 ശതമാനം മാത്രമാണ് പരാതി നിരക്ക്. 2020 ല്‍ .04 ശതമാനവും 2019 ല്‍ 0.05 ശതമാനവുമായിരുന്നു രേഖപ്പെടുത്തിയ പരാതികളുടെ നിരക്ക്.

ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട് അതോറിറ്റിയുടെ നിരന്തര ഇടപെടലുകളാണ് ടാക്സികളിലെ യാത്രാ സംബന്ധമായ പരാതികള്‍ കുറച്ചതെന്ന് ആ‍ർടിഎ പബ്ലിക് ട്രാന്‍സ്പോർട് ഏജന്‍സി പ്ലാനിഗ് ആന്‍റ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ആഡെല്‍ ശക്രി പറഞ്ഞു.

Adel Shakri

എക്സ്പോ ഉള്‍പ്പടെയുളള മേളകളില്‍ ആവശ്യമുളളത്രയും ടാക്സി സേവനം നല്‍കാന്‍ സാധിച്ചു. ഹാലാ ടാക്സി ഇ ഹെയ്ല്‍ കൂടാതെ അഞ്ച് ഫ്രാഞ്ചൈസികളാണ് ദുബായിലെ ടാക്സി മേഖലയില്‍ പ്രവർത്തിക്കുന്നത്. ദുബായ് ടാക്സി കോർപ്പറേഷന്‍, കാർസ്, അറേബ്യ, നാഷണല്‍, മെട്രോ ടാക്സി എന്നിവയാണവ. ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുന്നതിന് 11,000 ടാക്സി ഡ്രൈവർമാർക്ക് പരിശീലനം നല്‍കുന്നുണ്ട്.

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

SCROLL FOR NEXT