Bin Hamoodah Auto
Bin Hamoodah Auto
Gulf

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ രണ്ടിന് തുടക്കമാകും

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ രണ്ടിന് തുടക്കമാകും. ഷാ‍ർജ എക്സ്പോ സെന്‍ററില്‍ നവംബർ 13 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ ലോകമെമ്പാടുമുളള 57 രാജ്യങ്ങളില്‍ നിന്നുളള 129 എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഭാഗമാകും. പുസ്തകോത്സവത്തിന്‍റെ 41 മത് പതിപ്പാണ് ഇത്തവണത്തേത്. 2213 പ്രസാധകർ ഇത്തവണ പുസ്തകോത്സവത്തിനെത്തുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം.വാക്കുകള്‍ പരക്കട്ടെയെന്നുളളതാണ് ആപ്തവാക്യം.

"വിവിധ ഭാഷകളിലുളള ദശലക്ഷകണക്കിന് പുസ്തകങ്ങളെത്തുന്ന വേദിയാണ് ഷാർജ പുസ്തകോത്സവം. ആയിരകണക്കിന് പ്രസാധകരെയും എഴുത്തുകാരെയും ഒരുമിച്ചെത്തിക്കുന്ന വേദി. ഷാർജയുടെ വായനാസംസ്കാരത്തിന്‍റെ തിളക്കമുളള അധ്യായമാണ് ഓരോ പുസ്തകോത്സവ"വുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. "41 വർഷങ്ങള്‍ക്ക് മുന്‍പ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നട്ട ഒരു വിത്തിന്‍റെ ഫലമാണി"തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷം, ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി ഷാർജ പുസ്തകമേളയെ തിരെഞ്ഞെടുത്തിരുന്നു.

ഷാ‍ർജയുടെ മാതൃകസാംസ്കാരിക പദ്ധതിയായ പുസ്തകോത്സവത്തിന്‍റെ ഔദ്യോഗിക മാധ്യമപങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മുഹമ്മദ് ഖലാഫ് പറഞ്ഞു. ഷാർജ ഭരണാധികാരിയോടുളള ആദരവും നന്ദിയും അറിയിച്ച ഇറ്റലി കോണ്‍സല്‍ ജനറല്‍ ഗ്യൂസെപ്പെ ഫിനോച്ചിയാരോ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിലും അവയുടെ വികസനത്തിലും പുസ്തകങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ സമ്പന്നമാക്കിയ ജ്ഞാനപൂർവകമായ കാഴ്ചപ്പാടിന്‍റെ ഫലമാണ് പുസ്തകോത്സവമെന്നും അഭിപ്രായപ്പെട്ടു.

Ahmed bin Rakkad Al Ameri, Chairman of SBA

"വാക്കുകള്‍ പ്രചരിക്കട്ടെയെന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാ‍ർജയെ സംബന്ധിച്ചിടത്തോളം വാക്കുകള്‍ പ്രചരിക്കട്ടെയെന്ന വാക്യത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് "എസ് ഐ ബി എഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു. "അറിവും സാഹിത്യവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ഷാർജ. മറ്റുളളവരുമായി ബന്ധം സൂക്ഷിക്കാനുളള മനുഷ്യരാശിയുടെ കഴിവിനെ നമ്മള്‍ പുസ്തകോത്സവത്തിലൂടെ ആഘോഷിക്കുന്നുവെന്നും" അവർ പറഞ്ഞു."സാംസ്കാരിക വിനിമയത്തിനുളള ജീവന്‍തുടിക്കുന്ന വേദി, ലോകമെമ്പാടുമുളളവരുടെ ഒത്തുകൂടലിന്‍റെ വേദി, അതാണ് പുസ്തകോത്സവമെന്നും" അവർ അഭിപ്രായപ്പെട്ടു.

അറബ് പ്രസാധകരില്‍ 339 പ്രസാധക സ്ഥാപനങ്ങളോടെ പുസ്തകമേളയില്‍ യുഎഇ സജീവ സാന്നിദ്ധ്യമാകും. 306 പങ്കാളികളുമായി ഈജിപ്ത് രണ്ടാമതും 125 പ്രസാധകരുമായി ലെബനന്‍ മൂന്നാം സ്ഥാനത്തുമുണ്ടാകും.ഇന്ത്യയില്‍ നിന്ന് 112 പ്രസാധകരെത്തും. യുകെയില്‍ നിന്ന് 61 പ്രസാധകരാണ് എത്തുന്നത്. ക്യൂബ, കോസ്റ്റാറിക്ക, ലൈബീരിയ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരുടെ ആദ്യ പങ്കാളിത്തവും ഇത്തവണത്തെ പ്രത്യേകതയാണ്.

Khoula Al Mujaini, General Coordinator of SIBF

ഇന്ത്യയില്‍ നിന്ന് ഗീതാജ്ഞലി ശ്രീയെത്തും

57 രാജ്യങ്ങളില്‍ നിന്നുളള 129 അതിഥികളുടെ നേതൃത്വത്തില്‍ വിനോദവും വിജ്ഞാനവും പങ്കുവയ്ക്കുന്ന 1047 പ്രവർത്തനങ്ങള്‍ പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടക്കും.

15 രാജ്യങ്ങളില്‍ നിന്നുളള 70 എഴുത്തുകാരും കലാകാരന്മാരുമടങ്ങുന്ന സംഘമാണ് വർക്ക് ഷോപ്പുകള്‍ക്കും,വായനസെഷനുകള്‍ക്കുമൊക്കെനേതൃത്വം നല്‍കുക.

അതിഥി രാജ്യമായ ഇറ്റലി സാംസ്കാരിക പരിപാടിയുടെ ഭാഗമായി 17 പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കും. ഇറ്റാലിയൻ എഴുത്തുകാരിൽ വിയോള ആർഡോൺ, ലൂയിഗി ബാലേരിനി, അലസ്സാൻഡ്രോ ബാരിക്കോ, ഫ്രാൻസെസ്‌ക കൊറാവോ എന്നിവരും പുസ്തകോത്സവത്തിന്‍റെ ഭാഗമാകും. ന്യൂയോർക്ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരൻ ദീപക് ചോപ്ര,

എഴുത്തുകാരന്‍ ലിങ്കൺ പിയേഴ്‌സ്,കനേഡിയന്‍ കവയിത്രി രൂപി കൗർ, നോവലിസ്റ്റ് പിക്കോ അയ്യർ,ഇന്ത്യൻ എഴുത്തുകാരിയും ചെറുകഥാകൃത്തും ഇന്‍റർനാഷണൽ ബുക്കർ പ്രൈസ് 2022 ജേതാവുമായ ഗീതാജ്ഞലി ശ്രീ, ദ ന്യൂ ഹസ്ബൻഡ് ആൻഡ് മൈ വൈഫ് ഈസ് മിസ്സിംഗ് ഉൾപ്പെടെ നിരവധി നിരൂപക പ്രശംസ നേടിയ സസ്പെൻസ് നോവലുകളുടെ അമേരിക്കൻ രചയിതാവ് ഡി.ജെ. പാമർ, ഓസ്‌ട്രേലിയൻ ഫാഷൻ ചിത്രകാരി മേഗൻ ഹെസ് തുടങ്ങിയവരും പുസ്തകോത്സവത്തിനെത്തും. എമിറാത്തി എഴുത്തുകാരായ സുൽത്താൻ അൽ അമീമി, കവി ഖുലൂദ് അൽ മുഅല്ലയും പുസ്തകോത്സവത്തില്‍ സജീവ സാന്നിദ്ധ്യമാകും. ലിബിയൻ നോവലിസ്റ്റ് മുഹമ്മദ് അൽനാസും പുസ്തകോത്സവത്തിനെത്തും.

കുട്ടികള്‍ക്കായുളള 623 പ്രവർത്തനങ്ങളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കും. 14 രാജ്യങ്ങളില്‍ നിന്നുളള 45 വിദഗ്ധർ ഇതിന് നേതൃത്വം നല്‍കും. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 22 കലാകാരന്മാർ നയിക്കുന്ന 123 വിസ്മയകരമായ നാടകങ്ങളും പ്രകടനങ്ങളും സംഗീത പരിപാടികളും 12 ദിവസത്തെ സാംസ്കാരികോത്സവത്തില്‍ അരങ്ങേറും.

എഴുത്തുകാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും വർക്ക്‌ഷോപ്പുകൾ, ചർച്ചാ പാനലുകൾ, ബുക്ക് സൈനിംഗ് സെഷനുകൾ എന്നിവയിൽ പങ്കെടുക്കാനും അവസരം നൽകുന്നതിനായി നവംബർ 8 മുതല്‍ 10 വരെ മൂന്ന് ദിവസത്തെ ത്രില്ലർ ഫെസ്റ്റിവൽ ഉൾപ്പെടെ ആറ് പുതിയ പ്രോഗ്രാമുകളും ഇത്തവണയുണ്ടാകും. ന്യൂയോർക്കിലെ ത്രില്ലർ ഫെസ്റ്റിന്‍റെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.യുവ എമിറാത്തി റൈറ്റേഴ്സ് പ്രോഗ്രാമും പുസ്തകമേളയോട് അനുബന്ധിച്ച് നടക്കും. ഫോട്ടോഗ്രാഫി, കരകൗശലവസ്തുക്കള്‍, ക്രിയേറ്റീവ് റൈറ്റിംഗ്, തിയറ്റർ എന്നിവയുള്‍പ്പടെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊളളുന്ന വർക്ക് ഷോപ്പുകളും ഇത്തവണ നടക്കും. മാലി, സെനഗൽ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള 17 പ്രമുഖ അതിഥികളെ ഒന്നിപ്പിക്കുന്ന ആഫ്രിക്കൻ - അറബ് കൾച്ചറൽ പ്രോഗ്രാം ഇത്തവണത്തെ പ്രത്യേകതയാണ്. കുക്കറികോർണറില്‍ 30 പരിപാടികളാണ് നടക്കുക. സോഷ്യൽ മീഡിയ സ്‌റ്റേഷനിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 10 വിദഗ്ധർ നേതൃത്വം നല്‍കുന്ന30 ശിൽപശാലകള്‍ സംഘടിപ്പിക്കും.

Giuseppe Finocchiaro, Consul General of Italy in Dubai

പ്രസാധക സമ്മേളനം ഒക്ടോബർ 30 മുതല്‍ നവംബർ ഒന്നുവരെ

ഇത്തവണത്തെ പ്രസാധക സമ്മേളനം ഒക്‌ടോബർ 30 മുതൽ നവംബർ 1 വരെ ഷാർജയിലെ എക്‌സ്‌പോ സെന്‍ററില്‍ നടക്കും. പ്രസാധക സമ്മേളനത്തിന്‍റെ 12-ാമത് പതിപ്പില്‍ 30-ലധികം പ്രഭാഷകരും വിദഗ്ധരും 8 പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകും.

ദേശീയ ലൈബ്രറി ഉച്ചകോടി

നവംബർ ആറ് ഏഴ് തിയതികളിലാണ് ദേശീയ ലൈബ്രറി ഉച്ചകോടിയുടെ രണ്ടാം പതിപ്പ് നടക്കുക. അമേരിക്കൻ ലൈബ്രറി അസോസിയേഷന്‍റെ പങ്കാളിത്തത്തോടെ ഷാർജ എക്സ്പോ സെന്‍ററിലാണ് ദേശീയ ലൈബ്രറി ഉച്ചകോടി നടക്കുക. അമേരിക്കൻ ലൈബ്രറി അസോസിയേഷന്‍റെ സഹകരണത്തോടെ നടക്കുന്ന ഷാർജ ഇന്‍റർനാഷണല്‍ ലൈബ്രറി കോൺഫറൻസിന്‍റെ 9-ാമത് പതിപ്പ് നവംബർ 8-10 വരെ നടക്കും.

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

SCROLL FOR NEXT