ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

 ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
Published on

ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ പുരസ്കാര വേദിയില്‍ തിളങ്ങി ഒ ഗോള്‍ഡ് ആപ്. ശരീയ മാനദണ്ഡ പ്രകാരമുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെന്‍റ് ആപ്പ് പുരസ്കാരം ഒ ഗോള്‍ഡിന് ലഭിച്ചു. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം 2025 ൻ്റെ ഭാഗമായി നടന്ന പുരസ്കാരദാന വേദിയിൽ സി.ഇ.ഓ. അഹമ്മദ് അബ്ദുൽ തവാബ് പുരസ്കാരം ഏറ്റു വാങ്ങി. ദുബായ് ദുസിറ്റ് താനി ഹോട്ടലിൽ അൽ ഹുദ സെൻ്റർ ഓഫ് ഇസ്‌ലാമിക് ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സ് (CIBE) ആണ് ഫോറം സംഘടിപ്പിച്ചത്. ആഗോള ഇസ്‌ലാമിക ധനകാര്യ മേഖലയിലെ മികവ് ആണ് ഫോറത്തിൽ പുരസ്കാരത്തിന് പരിഗണിച്ചത്.

ഒരു ദിർഹം മുതലുള്ള, വളരെ കുറഞ്ഞ തുകയുടെ സ്വർണം, വെള്ളി എന്നിവയില്‍ നിക്ഷേപം ഇറക്കാൻ സഹായിക്കുന്നതാണ് ഓ ഗോൾഡ് ആപ്പ്. സ്വർണ സമ്പാദ്യ പദ്ധതിയുടെയും നിക്ഷേപ, ലീസിംഗ് സംവിധാനങ്ങളുടെയും ഏകീകരണം ആണ് ഇസ്ലാമിക ധനകാര്യ വ്യവസായ മേഖലയ്ക്ക് ഓ ഗോൾഡിൻ്റെ സുപ്രധാന സംഭാവനയായി പുരസ്കാര നിർണയ കമ്മിറ്റി പരിഗണിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in