ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്ത്

ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്ത്
Published on

ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്നു. ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്തു വന്നു. ഫസ്റ്റ് പേജ് പ്രൊഡക്ഷന്‍സ്, എവിഎ പ്രൊഡക്ഷന്‍സ്, മാര്‍ഗ എന്റര്‍ടെയിനേഴ്‌സ് എന്നിവയുടെ ബാനറില്‍ മോനു പഴേടത്ത്, എ.വി.അനൂപ്, നോവല്‍ വിന്ധ്യന്‍, സിമ്മി രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'Action Meets Beauty' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്റണി വര്‍ഗീസ് കീര്‍ത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന ഈ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യമുള്ളതാവുമെന്നാണ് സൂചന. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ തിരക്കേറിയ താരമായ കീര്‍ത്തി സുരേഷ്, ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

മറ്റ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളും വൈകാതെ പുറത്തു വിടും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വിവേക് വിനയരാജ്, പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പി ആര്‍ കണ്‍സല്‍ട്ടന്റ് ആന്‍ഡ് സ്ട്രാറ്റജി - ലക്ഷ്മി പ്രേംകുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in