Gulf

മെട്രോ ഓടിത്തുടങ്ങിയിട്ട് 15 വ‍ർഷങ്ങള്‍, ആഘോഷമാക്കാന്‍ ദുബായ് ആ‍ർടിഎ

ദുബായ് മെട്രോ പ്രവർത്തനം ആരംഭിച്ച് 15 വ‍ർഷങ്ങള്‍ പൂർത്തിയാകുന്ന വേളയില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ ദുബായ് ആർ ടി എ. 'ട്രാക്കിലെ 15 വ‍ർഷങ്ങള്‍' എന്ന പ്രമേയത്തിലാണ് ലെഗോ മിഡില്‍ ഈസ്റ്റ്, ലെഗോലാന്‍റ് ദുബായ്, ഇഗ്ലൂ, അല്‍ ജാബർ ഗാലറി, എമിറേറ്റ്സ് എന്നിവയ്ക്കൊപ്പം ചേർന്ന് വിവിധ പരിപാടികള്‍‍ ഒരുങ്ങുന്നത്. 2009 സെപ്റ്റംബർ 9 നാണ് ദുബായ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ദുബായില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്ന പൊതുഗതാഗത സംവിധാനമെന്ന ഖ്യാതി ദുബായ് മെട്രോ സ്വന്തമാക്കിയിട്ടുണ്ട്.

പ്രത്യേക നോല്‍കാർഡ്

ആഘോഷങ്ങളുടെ ഭാഗമായി ലെഗോ മിഡില്‍ ഈസ്റ്റ് പ്രത്യേക നോല്‍ കാർഡും എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പും പുറത്തിറക്കും. അൽ ജാബർ ഗാലറിയിൽ മെട്രൊയുമായി ബന്ധപ്പെട്ട സ്മരണികകൾ വാങ്ങാനും അവസരമുണ്ട്.

മെട്രോ ബേബീസ്

സെപ്റ്റംബർ 9 ന് ജനിച്ച കുട്ടികള്‍ക്കായി ആഘോഷമൊരുക്കും.മെട്രോ പ്രവർത്തനം ആരംഭിച്ച 2009 മുതല്‍ 2003 വരെ സെപ്റ്റംബർ 9 ന് ജനിച്ച കുട്ടികള്‍ക്കാണ് അവസരമുളളത്. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് www.rta.ae വെബ്സൈറ്റില്‍ ഇതിനായി രജിസ്ട്രർ ചെയ്യാം.

മെട്രോ രൂപത്തില്‍ ഐസ്ക്രീം

ഇഗ്ലൂവാണ് കൗതുകകരമായ മെട്രോ ഐസ്ക്രീം ഒരുക്കുന്നത്. മെട്രോയുടെ രൂപത്തിലുളള ഐസ്ക്രീമുകളില്‍ 5000 എണ്ണത്തില്‍ പ്രത്യേക കോഡുമുണ്ടാകും. ഈ കോഡ് ലഭിക്കുന്നവർക്ക് നോൽ തെർഹാൽ ഡിസ്‌കൗണ്ട് കാർഡ് ലഭിക്കും.

സംഗീത പരിപാടികള്‍

ദുബായ് മെട്രോ സ്റ്റേഷനുകളില്‍ സെപ്റ്റംബർ 21 മുതല്‍ 27 വരെ സംഗീത പരിപാടിയൊരുക്കും. ബ്രാൻഡ് ദുബായ്ഒരുക്കുന്ന നാലാമത് മെട്രൊ സംഗീതോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടികള്‍ ഒരുക്കുന്നത്.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT