'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ
Published on

അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചതിന് ഡ്യൂഡ് സിനിമയുഎ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കി സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ 'കറുത്ത മച്ചാ' എന്ന തുടങ്ങുന്ന ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത് തന്റെ അനുവാദത്തോടെ അല്ല സിനിമയിൽ ഈ ഗാനം ഉപയോഗിച്ചതെന്ന് കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്.

1991 ൽ ഭാരതിരാജ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായ 'പുതു നെല്ലു പുതു നാത്തു' എന്ന ചിത്രത്തിലെ ഗാനമാണ് കറുത്ത മച്ചാ. ഇളയരാജയുടെ പരാതിയോട് സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവീസ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നേരത്തെ മൈത്രി മൂവീസ് നിർമ്മിച്ച അജിത് കുമാർ ചിത്രം ഗുഡ് ബാഡ് അഗ്ലിയ്‌ക്കെതിരേയും ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. ഇളയരാജ നല്‍കിയ കേസിന് പിന്നാലെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും പിന്‍വലിച്ചിരുന്നു.

അതേസമയം ഡ്യൂഡ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ 100 കോടിയിലേക്ക് കടക്കുമെന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കീർത്തീശ്വനാണ്.

മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിങ് ഭരത് വിക്രമൻ.

Related Stories

No stories found.
logo
The Cue
www.thecue.in