Gulf

വിഴിഞ്ഞം പദ്ധതി: സമരം ചെയ്യുന്നത് നാട്ടുകാരല്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവില്‍

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്ന് സംശയിച്ചാല്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവില്‍. ദുബായില്‍ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരെല്ലാം പദ്ധതിക്ക് അനുകൂലമാണ്. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുന്നതില്‍ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സമരക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ പരിഹാരം ഉറപ്പുനല്‍കിയിട്ടുണ്ട്. സമവായമാവാത്ത കാര്യങ്ങളില്‍ ചർച്ച നടക്കുകയാണ്. വിഴിഞ്ഞം പദ്ധതി യഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്‍റെ തുറമുഖ വികസനഭൂപടം തന്നെ മാറ്റിയെഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദ്രുതഗതിയില്‍ തുറമുഖത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുകയാണ്. കൗണ്ട് ഡൗണ്‍ കലണ്ടർ വച്ചാണ് നിർമ്മാണം പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ എന്നത് ഭരണഘടനാ പദവിയാണ്. എല്ലാവരും ബഹുമാനിക്കുന്ന പദവിയുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂലങ്കഷമായി ആ വിഷയത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗവർണറും സർക്കാരുമായുളള ശീതസമരത്തെകുറിച്ചുളള ചോദ്യത്തോട് അദ്ദേഹത്തിന്‍റെ മറുപടി.

നിക്ഷേപക സംഗമം 26 ന്

ദുബായില്‍ 26 ന് നിക്ഷേപസംഗമം നടത്തുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. തിങ്കളാഴ്ച നടക്കുന്ന സംഗമത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തും. ഏപ്രിലില്‍ ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നൂറിലധികം നിക്ഷേപകർ പങ്കെടുത്ത സംഗമത്തിന്‍റെ തുടർച്ചയായാണ് 26 ന് നടക്കുന്ന നിക്ഷേപസംഗമം നടക്കുക. കേരളാ മാരിടൈം ബോർഡ് ചെയർമാന്‍ എന്‍ എസ് പിളള, സിഇഒ സലിം കുമാർ, ഐ.എൻ.എൽ ജനറൽ സെക്രട്ടറിയും മാരിടൈം ബോർഡ്​ മെമ്പറുമായ കാസിം ഇരിക്കൂർ തുടങ്ങിയവർ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.വാർത്തസമ്മേളനത്തിൽ മന്ത്രിയോടൊപ്പം കാസിം ഇരിക്കൂർ, യു.എ.ഇ ഐ.എം.സി.സി പ്രസിഡന്‍റ്​ കുഞ്ഞാവൂട്ടി ഖാദർ തുടങ്ങിയവരും പ​ങ്കെടുത്തു

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT