Gulf

'പന്ത്രണ്ട്' ജിസിസി റിലീസ് ജൂലൈ 7 ന്

വിനായകനും ഷൈന്‍ ടോം ചാക്കോയും ദേവ് മോഹനും പ്രധാനവേഷങ്ങളിലെത്തിയ പന്ത്രണ്ട് സിനിമ യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 7 ന് റീലീസാകും. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വാരം കേരളത്തില്‍ റിലീസ് ചെയ്തിരുന്നു.

മിസ്റ്റിക് - ഡ്രാമയിലൊരുങ്ങിയ ചിത്രമാണിതെന്ന് സംവിധായകന്‍ ലിയോ പറഞ്ഞു. വ്യത്യസ്ത അനുഭവമാകും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് ഉറപ്പുണ്ടെന്നും ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.

ഷഹബാസ് അമന്‍റെ സോളോ ഉള്‍പ്പടെ ഏഴുപാട്ടുകളാണ് ചിത്രത്തിലുളളതെന്ന് ചിത്രത്തില്‍ സംഗീത സംവിധാനം നിർവ്വഹിച്ച അല്‍ഫോണ്‍സ് ജോസഫ് പറഞ്ഞു.

തിയറ്റ‍ർ റിലീസായി എത്തിയ തന്‍റെ ആദ്യചിത്രമാണ് പന്ത്രണ്ട്, മികച്ചപ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും, ഗള്‍ഫ് മേഖലയിലെ പ്രേക്ഷകരേയും ചിത്രം നിരാശരാക്കില്ലെന്നും ദേവ് മോഹന്‍ പറഞ്ഞു.

സ്റ്റാർ ഹോളിഡേയ്സ് ഫിലിംസാണ് ജിസിസിയില്‍ ചിത്രം റിലീസിനെത്തിക്കുന്നത്.യുഎഇയില്‍ ദുബായ്, ഷാ‍ർജ,അബുദബി,ഫുജൈറ,റാസല്‍ഖൈമ എന്നിവിടങ്ങളിലും ഖത്തർ, ഒമാന്‍,ബഹ്റിന്‍ എന്നിവിടങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദേവ് മോഹന്‍, സംവിധായകന്‍ ലിയോ തദേവൂസ് , സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, സ്റ്റാർ ഹോളിഡേ ഫിലിംസ് രാജന്‍ വർക്കല എന്നിവർ വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT