Gulf

അറബ് - ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; എം എ യൂസഫലിയുടെ സഹോദരന്‍റെ മകൾ വിവാഹിതയായി

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ നാട്ടിക മുസ്ലിയാം വീട്ടിൽ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകൾ ഫഹിമ വിവാഹിതയായി. കണ്ണൂർ എം.എം. റെസിഡൻസ് മുസ്തഫ മുല്ലിക്കോട്ടിൻ്റെയും (ചെയർമാൻ, സിറാജ് ഇൻ്റർനാഷണൽ ഗ്രൂപ്പ്, ദുബായ്) റഷീദയുടെയും മകൻ മുബീനാണ് വരന്‍.

അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. യു.എ.ഇ. ക്യാബിനറ്റ് അംഗംവും സഹിഷ്ണതാ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു.എ.ഇ. വിദേശ കാര്യ വകുപ്പ് സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, യു.എ.ഇ. ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി യൂനസ് ഹാജി അൽ ഖൂരി, അബുദബി ഇൻവെസ്റ്റ്മെൻ്റ് അതോറിട്ടി ഡയറക്ടർ ബോർഡ് അംഗം ഖലീൽ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയർമാൻ ശൈഖ് ഫഹദ് അൽ ഒത്തൈം, ഷെയ്ഖ് ഖാലിദ് അൽ സലൈമി ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ പങ്കെടുത്തു.

യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സജ്ഞയ് സുധീർ, ഇറ്റാലിയൻ സ്ഥാനപതി ലോറൻസൊ ഫനാറ, അയർലണ്ട് സ്ഥാനപതി അലിസൺ മിൽട്ടൻ, പി.വി. അബ്ദുൾ വഹാബ് എം.പി, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ: ആസാദ് മൂപ്പൻ, പി.വി.ആർ. സിനിമ ചെയർമാൻ അജയ് ബിജലി, ജോയ് ആലുക്കാസ്, ഐക്കിയ മാനേജിംഗ് ഡയറക്ടർ വിനോദ് ജയൻ, സ്റ്റാർ ഇന്ത്യ പ്രസിഡണ്ട് കെ. മാധവൻ, എക്സ്പ്രസ് ഗ്രൂപ്പ് ചെയർമൻ അബ്ദുൾ ഖാദർ തെരുവത്ത്, മലബാർ ഗ്രൂപ്പിൽ നിന്നും എം.പി. അഹമ്മദ്, ഷം ലാൽ അഹമ്മദ്, എസ്. എഫ്, സി. ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു.

സിനിമാ മേഖലയിൽ നിന്നും മമ്മൂട്ടി, സുൾഫത്ത്, മോഹൻലാൽ, സുചിത്ര, ജയറാം, പാർവ്വതി, കാളിദാസ്, മാളവിക, ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയ, ജയസൂര്യ, സരിത, ആസിഫ് അലി, സമ, ടോവിനോ തോമസ്, ജോജു ജോർജ്ജ്, ആൻ്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ്ണ ബാലമുരളി എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

SCROLL FOR NEXT