Gulf

ലുലുവില്‍ വേള്‍ഡ് ഫുഡ് ഫെസ്റ്റ്

ലോ​ക​മെ​മ്പാ​ടു​മു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഭ​​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി യുഎഇയിലെ ലു​ലുഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലു​ലു വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റ് 2023 ന് തുടക്കമായി. ലോക വിഭവങ്ങളുടെ രുചികൾ വിളമ്പുന്ന പരിപാടി ഇത്തവണ 14 ദിവസം വരെ നീണ്ടു നിൽക്കും. പരിപാടിയുടെ ഭാഗമായി അബുദാബി ഡബ്ല്യു ടി സി ലുലു ഹൈപ്പർമാർക്കറ്റ് , ദുബായ് അൽ ഖുസൈസ് ലുലു ഹൈപ്പർമാർക്കറ്റ് , ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റ് , അൽ ഐൻ കുവൈത്താത് ലുലു എന്നിവിടങ്ങളിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. പരിപാടിയിൽ ഷെഫ് പങ്കജ് ബദൗരിയ, ഷെഫ് സുമയ ഉബൈദ്, ഷെഫ് അഹമ്മദ് ദർവീഷ്, ഇന്ത്യൻ നടി ആൻ അഗസ്റ്റിൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ദുബായ് വേൾഡ് ട്രേഡ് സെന്‍ററില്‍ നടന്ന ഗൾഫുഡിനിടെയാണ് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി ലുലു വേൾഡ് ഫുഡ് ഭക്ഷ്യമേള പ്രഖ്യാപിക്കുന്നത്.

ഫെസ്റ്റിവലിന്‍റെ ഭാഗമായി,മൂന്ന് സ്ഥലങ്ങളിൽ തത്സമയ പാചക മത്സരങ്ങൾ സംഘടിപ്പിക്കും. മുസ്സഫ ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർമാർക്കറ്റ്, ദുബായ് സിലിക്കൺ ഒയാസിസ് ലുലു ഹൈപ്പർമാർക്കറ്റ് , ദുബായ് അൽ ഖുസൈസ് ലുലു ഹൈപ്പർമാർക്കറ്റ്, അൽ ഐൻ കുവൈത്താത് ലുലു എന്നിവിടങ്ങളിലാണ് തത്സമയ പാചക മത്സരങ്ങൾ നടക്കുക.മത്സരങ്ങളിലെ വിജയികൾക്ക് 3,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസും ലഭിക്കും.ഇന്ത്യയിലെ മാസ്റ്റർഷെഫ്, ഷെഫ് പങ്കജ് ബദൗരിയയാണ് തത്സമയ പാചക വർക്ക്ഷോപ്പ് ഭക്ഷണപ്രേമികൾക്കായി അവതരിപ്പിക്കുന്നത്.പ്ര​മു​ഖ പാ​ച​ക​ക്കാ​രു​ടെ ലൈ​വ് ഡെ​മോ, തെ​രു​വു​ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ മ​ല​ബാ​ർ ചാ​യ​ക്ക​ട, ത​ട്ടു​ക​ട, ബേ​ക്ക​റി ബ്രെ​ഡ് ഹൗ​സ് തു​ട​ങ്ങി കാ​ണാ​നും രു​ചി​ക്കാ​നും ക​ഴി​യു​ന്ന വി​വി​ധ ഭ​ക്ഷ​ണ​കൗ​ണ്ട​റു​ക​ൾ ആ​ഘോ​ഷ​ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടുണ്ട്.

ഫ്രഷ് ഫുഡ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ്,ബേക്കറി, സ്നാക്സ്, ഫിഷ് , മീറ്റ് തുടങ്ങിയ എല്ലാ ഫുഡ് പ്രോഡക്റ്റുകൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും തനത് ഭക്ഷണ വിഭവങ്ങൾ രുചിക്കാനും , വാങ്ങാനും ഫെസ്റ്റിൽ അവസരം ഒരുക്കിയിട്ടുണ്ട്.ഭക്ഷണ ഓഫറുകൾക്കു പുറമെ ഇ​ക്കാ​ല​യ​ള​വി​ൽ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ 50% വരെ വില കിഴിവും ലഭ്യമാക്കിയിട്ടുണ്ട്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT