Gulf

യൂണിയന്‍ കോപ് സന്ദര്‍ശിച്ച് ഇറ്റലിയിൽ നിന്നുള്ള മന്ത്രിതല സംഘം

ദുബായിലെ യൂണിയന്‍ കോപ് സന്ദര്‍ശിച്ച് ഇറ്റലിയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം. ലിവിങ് ദി സ്വീറ്റ് ഇറ്റാലിയൻ ലൈഫ് എന്ന പേരിൽ നടക്കുന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് ഇറ്റാലിയൻ നയതന്ത്രജ്ഞര്‍ ഉൾപ്പെടെ ദുബായ് റീട്ടെയ്ൽ സ്ഥാപനമായ യൂണിയന്‍ കോപ്പിൽ സന്ദര്‍ശകരായി എത്തിയത്. ഗൾഫുഡ് എക്സിബിഷൻ എന്ന പേരിൽ മറ്റൊരു പ്രദര്‍ശനവും ഇപ്പോള്‍ യൂണിയന്‍ കോപിൽ നടക്കുന്നുണ്ട്. ഇറ്റാലിയൻ ബ്രാൻഡായ യൂറോമെര്‍ക്കാറ്റോയുമായി സഹകരിച്ച് ഇറ്റാലിയൻ ഉൽപ്പന്നങ്ങളിൽ 75% വരെ കിഴിവ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നേടാനാകും. ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ സഹകരണം ഉറപ്പുവരുത്താനും ഉയര്‍ന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ സഹകരണസ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതിനെക്കുറിച്ച് പഠിക്കാനുമാണ് സന്ദര്‍ശനം.

യൂണിയന്‍ കോപിന്‍റെ ഉമ്മുല്‍ ഖുവൈന്‍ ബ്രാഞ്ച് ചെയര്‍മാന്‍ അൽ ഷംസി പരിചയപ്പെടുത്തി. ഇത്തരം സന്ദര്‍ശനങ്ങള്‍ ഈ മേഖലയെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. ദുബായിൽ ഇറ്റാലിയൻ ഉൽപ്പന്നങ്ങള്‍ക്ക് മികച്ച വിപണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹമ അൽ ഷംസി, മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റാഫി അൽ ദലാൽ, ഡയറക്ടര്‍ ഓഫ് ദി ഹാപ്പിനസ് ആന്‍റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ടുമെന്‍റ് ഡോ. സുഹൈൽ അൽ ബസ്തകി എന്നിവര്‍ ഇറ്റാലിയൻ സംഘത്തെ സ്വീകരിച്ചു. ഇറ്റാലിയൻ സംഘത്തിൽ കാര്‍ഷിക മന്ത്രി ഫ്രാൻസെസ്കോ ലോലോബ്രിഗിഡ, യു.എ.ഇയിലെ ഇറ്റാലിയൻ അംബാസഡര്‍ ലൊറെൻസോ ഫനാറ, ദുബായിലെ ഇറ്റാലിയൻ കൗണ്‍സൽ ജനറൽ ഗ്വിസെപ്പെ ഫിനോക്കിയാരോ, യു.എ.ഇയിലെ ഇറ്റാലിയൻ ട്രേഡ് കമ്മീഷണര്‍ അമേഡിയോ സ്കാര്‍പ, യൂറോമെര്‍കാറ്റോ ചെയര്‍മാന്‍ മുഹമ്മദ് ബിൻ അബ്ദുള്‍അസീസ് അൽഷെഹി എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോക്കായി വിവരാവകാശ പോരാട്ടം; സംഭവിച്ചതെന്ത്?

നബിദിന അവധിയിലെത്തിയ തിരുവോണം ആഘോഷമാക്കാന്‍ യുഎഇ പ്രവാസികള്‍

ഓണം തുടങ്ങിയിട്ടേയുള്ളൂ... ഗൾഫ് രാജ്യങ്ങളിലും ആഘോഷമാകാൻ 'മേനെ പ്യാർ കിയാ'

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ; ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിലേക്ക്

'പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം, ബാക്കിയെല്ലാം ബോണസ്'; 100 കോടി നേട്ടത്തിൽ ഡൊമിനിക് അരുൺ

SCROLL FOR NEXT