നൗഫൽ അബ്ദുള്ളയുടെ ആദ്യ സിനിമ എന്നതാണ് നൈറ്റ് റൈഡേഴ്സിലേക്ക് ആകർഷിച്ച ആദ്യ ഘടകം: സജിന്‍ അലി

നൗഫൽ അബ്ദുള്ളയുടെ ആദ്യ സിനിമ എന്നതാണ് നൈറ്റ് റൈഡേഴ്സിലേക്ക് ആകർഷിച്ച ആദ്യ ഘടകം: സജിന്‍ അലി
Published on

നൗഫൽ അബ്ദുള്ള എന്ന എഡിറ്ററിന്റെ ആദ്യ സംവിധാന സംരംഭം എന്നതാണ് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന സിനിമയിലേക്ക് ആകർഷിച്ച ആദ്യ ഘടകമെന്ന് നിർമ്മാതാവ് സജിൻ അലി. ഏറെ വർഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. അതിനാൽ നൗഫൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് കുറച്ചുകൂടി ഈസി ആയിരിക്കും. അതുപോലെ ഈ സിനിമയുടെ കഥയും തന്നെ ഏറെ ആകർഷിച്ചിരുന്നു എന്ന് സജിൻ അലി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'ഈ സിനിമയിലേക്ക് ആകർഷിച്ച ആദ്യ ഘടകം എന്നത് നൗഫൽ തന്നെയാണ്. സുഡാനി മുതൽ ഇങ്ങോട്ട് നിരവധി സിനിമകൾ എഡിറ്റ് ചെയ്ത ഒരു ടെക്‌നീഷ്യൻ ആണല്ലോ അദ്ദേഹം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് കുറച്ചുകൂടി ഈസി ആയിരിക്കും. ആ ക്രാഫ്റ്റിൽ ഇത്രയും വർഷത്തെ അനുഭവ സമ്പത്തുണ്ട്. അദ്ദേഹം ചെയ്യുന്ന സിനിമ എന്നത് തന്നെയായിരുന്നു പ്രധാന ഹൈലൈറ്റ്. ഈ സിനിമയുടെ കഥയും ഗംഭീരമാണ്. ഒരുപാട് എലമെന്റുകൾ ഉള്ള, എല്ലാ ജോണറുകളും കടന്നു പോകുന്ന കഥ ലഭിക്കുക എന്നതും ഒരു നിർമ്മാതാവ് എന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യമാണ്,' സജിൻ അലി പറഞ്ഞു.

അതേസമയം ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒക്ടോബർ 24ന് റിലീസിന് ഒരുങ്ങുകയാണ്. മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ - പ്രതീഷ് ശേഖർ, പി ആർ & മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in