Gulf

മോഹന്‍ലാല്‍ എന്ന ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: വിഷ്ണു മഞ്ജു

തെലുങ്ക് ചിത്രമായ കണ്ണപ്പയില്‍ മോഹന്‍ലാലുമൊത്ത് അഭിനയിച്ചതിന്‍റെ അനുഭവം പങ്കുവച്ച് തെലുങ്ക് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ജു. കണ്ണപ്പയുടെ ആഗോള റിലീസുമായി ബന്ധപ്പെട്ട് ദുബായ് ദേരാ സിറ്റി സെന്‍റർ വോക്സില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ എന്ന ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് വിഷ്ണു മഞ്ജു പറഞ്ഞു. താന്‍ ഏറെ ബഹുമാനിക്കുന്ന അഭിനേതാവാണ് മോഹന്‍ലാല്‍. അദ്ദേഹത്തോടൊപ്പമുളള അഭിനയ മുഹൂർത്തങ്ങള്‍ ഏറെ ആസ്വദിച്ചുവെന്നും വിഷ്ണു മഞ്ജുപറഞ്ഞു.

കണ്ണപ്പയുടെ ആഗോള റിലീസ് ജൂണ്‍ 27 നാണ്. തെ​ലു​ങ്ക്​ ന​ട​ൻ പ്ര​ഭാ​സ്, ബോ​ളു​വു​ഡ്​ ന​ട​ൻ അ​ക്ഷ​യ്​ കു​മാ​ർ, ത​മി​ഴ്​ ന​ട​ൻ ശ​ര​ത്​ കു​മാ​ർ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മോഹന്‍ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ആശിർവാദ് സിനിമാസാണ്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT