
ഇന്നാരീറ്റൂയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിരുന്നെന്നും ഓഡീഷൻ കഴിഞ്ഞപ്പോൾ അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും നടൻ ഫഹദ് ഫാസിൽ. അദ്ദേഹവുമായ മീറ്റിങ്ങിന് ശേഷം തന്റെ സ്ലാങ് ഒരു പ്രശ്നമായി അനുഭവപ്പെട്ടു. അതിന് വേണ്ടി നാല് മാസം അമേരിക്കയിൽ പോയി താമസിക്കണം എന്നു പറഞ്ഞു. അതുകൊണ്ടാണ് അത് നടക്കാതെ പോയതെന്ന് ഫഹദ് ഫാസിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഫഹദ് ഫാസിലിന്റെ വാക്കുകൾ
മലയാളത്തിൽ നിന്നും മാറി മറ്റ് ഭാഷകളിലും സിനിമ ചെയ്യേണ്ട ഒരു അവസ്ഥ വന്നോ എന്ന് ചോദിച്ചാൽ അറിയില്ല. സിനിമ മാറിയിട്ടുണ്ട്. പക്ഷെ, അതിനൊപ്പം ഞാൻ മാറിയിട്ടുണ്ടോ എന്നതും അറിയില്ല. എനിക്ക് പുതുതായി തോന്നുന്ന, അല്ലെങ്കിൽ ഫ്രഷ് ആയി തോന്നുന്ന സിനിമ മാത്രമേ എനിക്ക് ജഡ്ജ് ചെയ്യാൻ അറിയുകയുള്ളൂ. ഒരു കഥ കേട്ടാൽ, അതിൽ എനിക്ക് എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ സാധിക്കുമോ, അത് സിനിമയായാൽ എന്താണ് അതിന്റെ വാലിഡിറ്റി. ഇത് മാത്രമേ എനിക്ക് മനസിലാകാറുള്ളൂ.
ഇന്നാരീറ്റോയുടെ കോൾ വന്നു. വീഡിയോ കോളിൽ ഞങ്ങൾ സംസാരിച്ചിരുന്നു. പുള്ളിക്ക് എന്നെ ഇഷ്ടപ്പെട്ടില്ലല്ലോ. അതാണ് ഓഡീഷൻ കഴിഞ്ഞതും റിജക്ട് ചെയ്തത്. എന്റെ ആക്സന്റായിരുന്നു പുള്ളിയുടെ കൺസേൺ. അതിന് വേണ്ടി അമേരിക്കയിൽ പോയി നാല് മാസത്തോളം കാലം നിൽക്കണമെന്ന് പറഞ്ഞു. അതും പേമെന്റ് ഇല്ലാതെ. അതുകൊണ്ടാണ് ഞാൻ വിട്ടത്, ഇല്ലെങ്കിൽ ഞാൻ ഓടിയേനേ. പിന്നെ അത്രയൊക്കെ ചെയ്യാനും മാത്രം ആ കഥാപാത്രം ഉണ്ടോ എന്നും സംശയമായിരുന്നു. എന്റെ ലൈഫിൽ എല്ലാ മാജിക്കുകളും സംഭവിച്ചിട്ടുള്ളത് ഇവിടെയാണ്. എന്തെങ്കിലും മാറ്റം എനിക്ക് ഉണ്ടായാൽ തന്നെ, അത് ഇവിടെ ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. ആ മാറ്റത്തിന് വേണ്ടി കേരളത്തിന് പുറത്ത് പോയി സിനിമ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല.