Gulf

എ.ആർ റഹ്മാന്‍റെ ഫിർദൗസ് സ്റ്റുഡിയോയ്ക് ബ്രോഡ്കാസ്റ്റ് പ്രൊ-മിഡിൽ ഈസ്റ്റ് 2022 പുരസ്കാരം, മികച്ച റേഡിയോ സംരംഭമായി 360 റേഡിയോ

ബ്രോഡ്കാസ്റ്റ് പ്രൊ-മി യുടെ 2022 വർഷത്തെ ബെസ്റ്റ് റേഡിയോ ഇനിഷ്യറ്റീവ് പുരസ്കാരം അജ്മാന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന 360 റേഡിയോ സ്വന്തമാക്കി. ദുബായ് വെസ്റ്റിൻ ഹോട്ടലിൽ നടന്ന ബ്രോഡ് കാസ്റ്റ് പ്രൊ-മിയുടെ പന്ത്രണ്ടാമത് സമ്മിറ്റ് - അവാർഡ്‌സ് ചടങ്ങിലാണ് 22 പ്രമുഖ സ്ഥാപനങ്ങളെ ആദരിച്ചത്. പരമ്പരാഗത പ്രക്ഷേപണം മുതൽ ഡിജിറ്റൽ മീഡിയ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളെയായിരുന്നു പരിഗണിച്ചത്. എ.ആർ റഹ്മാന്‍റെ ഫിർദൗസ് സ്റ്റുഡിയോ, സ്റ്റാർസ്‌പ്ലേ, അൽ അറബിയ ടിവി നെറ്റ്‌വർക്ക്, സീ5 ഗ്ലോബൽ എന്നീ മാധ്യമ സ്ഥാപനങ്ങളും വ്യത്യസ്ത വിഭങ്ങളിൽ പുരസ്കാരം നേടി.

ദുബായ് മീഡിയ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി എന്നിവയുടെ മാനേജിംഗ് ഡയറക്ടർ മജീദ് അൽ സുവൈദി മുഖ്യാതിഥിയായിരുന്നു. ബ്രോഡ്കാസ്റ്റ്പ്രോ മിഡിൽ ഈസ്റ്റ് & സാറ്റലൈറ്റ്പ്രോ മിഡിൽ ഈസ്റ്റ് എഡിറ്ററും സിപിഐ ട്രേഡ് മാനേജിംഗ് പാർട്ണറുമായ വിജയ ചെറിയാൻ , സിപിഐ ട്രേഡ് മീഡിയ മാനേജിംഗ് ഡയറക്ടർ റാസ് ഇസ്ലാം എന്നിവർ സംസാരിച്ചു.

ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രവർത്തിക്കുന്ന റേഡിയോ സ്റ്റേഷനാണ് 360 റേഡിയോ. ഫ്രീക്വൻസി പരിമിതികളില്ലാതെ മൊബൈൽ ഫോണുകളിലൂടെയും എവിടെ നിന്നുംകേൾക്കാനും റെക്കോർഡ് ചെയ്യാനും 360 റേഡിയോ സൗകര്യം നല്‍കുന്നു.

വീണ്ടും ന്യായീകരണവും പ്രതിരോധവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; രാജിയിലും ഗുരുതര ആരോപണങ്ങളിലും പ്രതികരണമില്ല

ജിസിസിയിൽ ഓണസദ്യകേമമാക്കാൻ ജൈവപച്ചക്കറികൾ ; 2500 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി ലുലു

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചു നിര്‍ത്തുന്നവരോടാണ്; ഇനിയും എന്ത് തെളിവുകളാണ് നിങ്ങള്‍ക്ക് വേണ്ടത്?

സാഹസം പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ പേടി അതായിരുന്നു: ബിബിന്‍ കൃഷ്ണ

ആരോപണ വിധേയര്‍ക്കും മത്സരിക്കാം എന്ന എന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു, ഉദ്ദേശിച്ചത് മറ്റൊന്ന്: അന്‍സിബ ഹസന്‍

SCROLL FOR NEXT