Gulf

ഫോട്ടോണിക്സ് മിഡിൽ ഈസ്റ്റ് രാജ്യാന്തര സമ്മേളനം ദുബായില്‍ തുടങ്ങി

ഫോട്ടോണിക്സ് മിഡിൽ ഈസ്റ്റ് രാജ്യാന്തര സമ്മേളനത്തിന് ദുബായില്‍ തുടങ്ങി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന സമ്മേളം ദുബായ് ഹെല്‍ത്ത് കെയർ സിറ്റിയിലെ മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റിയിലാണ് നടക്കുന്നത്. ഫോട്ടോണിക്സുമായി ബന്ധപ്പെട്ട് നടത്തുന്ന സമ്മേളത്തില്‍ ഈ മേഖലയില്‍ നിന്നുളള വിദഗ്ധരും ശാസ്ത്രജ്ഞരുമടക്കമുളള പ്രമുഖർ സംബന്ധിക്കുന്നു. വിദ്യാർത്ഥികള്‍ക്ക് ഇവരുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുളള അവസരവും സമ്മേളനം മുന്നോട്ടുവയ്ക്കുന്നു.

യുഎഇയുടെ ആരോഗ്യമേഖലയിൽ ലേസറുകളും ലേസർ അധിഷ്‌ഠിത സംവിധാനങ്ങളും നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് ഇത്തരത്തിലൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ ഡോക്ടർമാർ, ആരോഗ്യ സംരക്ഷണ ശാസ്ത്രജ്ഞർ, പ്രൊഫഷണലുകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ആരോഗ്യ സംരക്ഷണവും ഫോട്ടോണിക്സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ആശയങ്ങളും സംഭവവികാസങ്ങളും അറിയാനും ബന്ധപ്പെടാനുമുളള അവസരവും സമ്മേളനം നല്‍കും.

ഫോട്ടോണിക്‌സ് ഇൻ മെഡിസിൻ, മെഡിക്കൽ ഡയഗ്‌നോസ്റ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്‌സ്, കമ്മ്യൂണിക്കേഷൻ, ഗ്രീൻ എനർജി, നാനോ ഫോട്ടോണിക്‌സ്, ഫോട്ടോണിക് ചിപ്‌സ്, ഇൻ്റഗ്രേറ്റഡ് ഒപ്‌റ്റിക്‌സ്, എയ്‌റോസ്‌പേസ്, മറൈൻ, ഓഫ്‌ഷോർ, മാനുഫാക്‌ചറിംഗ്, ഫാബ്രിക്കേഷൻ, ബയോ-ഫോട്ടോണിക്‌സ്, ബയോ-ഫോട്ടോണിക്‌സ് എന്നിവയാണ് സമ്മേളനത്തിന്‍റെ പ്രധാന മേഖലകൾ

കഴിഞ്ഞ ദിവസം നടന്ന ശിൽപശാലയിൽ സയൻറിസ്റ്റ് ഡോ. പി.ടി അജിത് കുമാർ, ഡെൽഹി ഐഐടി പ്രഫസർ ജോബി ജോസഫ്, ഫ്രാൻസിൽ നിന്നുള്ള ഡോ. നന്ദകുമാർ, സിംഗപ്പൂരിൽ നിന്നുള്ള ഡോ. മുരുകേശൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്നും നാളെയും ചർച്ചകളും വിശകലനങ്ങളുമുണ്ടാകും. ഫോട്ടോണിക്സ് ഇന്നൊവേഷൻസ് ദുബായും ഫോട്ടോണിക്സ് ഗ്ലോബൽ യു എസും സഹകരിച്ചാണ് സമ്മേളനം നടക്കുന്നത്. 400ലധികം പേർ സമ്മേളനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോ. അജിത് കുമാർ, പ്രഫ. ജോബി ജോസഫ്, റോസ് മീഡിയ കമ്യൂണിക്കേഷൻസ് മാനേജർ ഇസ്മായിൽ മേലടി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

'അന്യഭാഷ ചിത്രങ്ങൾ പരാജയപ്പെട്ടുന്നത് പ്രേക്ഷകരെ അറിയാത്തതുകൊണ്ട്'; നല്ല പ്രേക്ഷകരുള്ളിടത്ത് മാത്രമേ നല്ല സിനിമയുണ്ടാകുവെന്ന് മമ്മൂട്ടി

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

SCROLL FOR NEXT