RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

തെലുങ്ക് മക്കളുടെ ത്രിലിംഗ ദേശം അഥവാ തെലങ്കാന.അവിടെ അതികായരായ രണ്ട് നേതാക്കൾ. ആന്ധ്രയിൽ നിന്ന് തെലങ്കാനയെ വേർപെടുത്താൻ തെലുങ്ക് ജനങ്ങളുടെ കൂടെ നിന്ന തെലങ്കാന ഗാന്ധി എന്നറിയപ്പെടുന്ന കാല്വകുണ്ടല ചന്ദ്രശേഖര റാവു അഥവാ കെസിആർ. മറുവശത്ത് തെലങ്കാനയുടെ ജനനം മുതൽ ശക്തമായ വേരുകളുറപ്പിച്ച കെസിആറിന്റെ മൂന്നാം തവണയിലെ മുഖ്യമന്ത്രി മോഹം തകർത്തെറിഞ്ഞ വന്ന ഒരു 54 കാരൻ തെലുങ്ക് മക്കളുടെ രേവന്ത അണ്ണാ അഥവാ രേവന്ത് റെഡ്‌ഡി. നിലവിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സും കഴിഞ്ഞ രണ്ട തവണ ഭരണത്തിലിരുന്ന കെസിആറിന്റെ ബിആർഎസ്സും തന്നെയാണ് തെലങ്കാനയിലെ പ്രബലമായ രണ്ട് രാഷ്ട്രീയപാർട്ടികൾ. എന്നാൽ ചോദ്യം അതല്ല ഈ വട്ടത്തെ തെലങ്കാന ലോക്സഭാ ഇലക്ഷനിൽ ആരാവും ജയിക്കുക, കേന്ദ്രത്തിൽ ശക്തിയുറപ്പിച്ച ബിജെപിക്ക് ഇവിടെയെന്താവും സംഭവിക്കാൻ പോകുന്നത് ? എങ്ങനെയാവും ഈ തവണ തെലുങ്ക് മണ്ണ് വിധിയെഴുതുക?

തെലങ്കാനയിൽ ആകെയുള്ളത് 17 മണ്ഡലങ്ങൾ.തെലങ്കാന രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ദേശീയ തിരഞ്ഞെടുപ്പ് ആയിരുന്നു 2019 ൽ നടന്നത് അത്കൊണ്ട് തന്നെ കഴിഞ്ഞ കാല കണക്കുകൾക്ക് ഇവിടെ പ്രസക്തി കുറവാണ്.എന്നിരുന്നാലും നമുക്ക് 2019 ലോക്സഭാ ഇലക്ഷൻ ഒന്ന് സൂഷ്മമായി നിരീക്ഷിക്കാം. ടിആർഎസ് അഥവാ ഇന്നത്തെ ബിആർഎസ് , ടിആർഎസിനാണ് കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ ആറ്റിയാവും കൂടുതൽ സീറ്റുകൾ കിട്ടിയത്. 9 സീറ്റുകൾ അതായത് വോട്ട് ശരതിന്റെ ഏതാണ്ട് 41 ശതമാനം.എന്നാൽ ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന് അന്ന് വെറും 3 സീറ്റുകൾ മാത്രമാണ് കിട്ടിയത്.രണ്ടാം സ്ഥാനം ബിജെപിക്കാനെന്നത് സ്രെധിക്കേണ്ടതാണ് അതും 4 സീറ്റുകൾ. പിന്നീടുള്ളത് എഐഎംഐഎം ആണ് അതും ഒരു സീറ്റുമാത്രം. ഹൈദരാബാദിൽ നിന്ന് ജയിച്ച ഒവൈസിയുടേതായിരുന്നു ആ സീറ്റ്.ഈ തിരഞ്ഞെടുപ്പിന് ഇപ്പോൾ ഉള്ള സീറ്റിൽ കുറയാതെ നിലനിൽക്കാനാവാം ഐഎംഐഎം ശ്രദ്ധ കേന്ദ്രികരിയ്ക്കുക. എന്നാൽ കഴിഞ്ഞ ഇലക്ഷൻ പോലെയല്ല ഇപോഴത്തെ സ്ഥിതി. ഈ അടുത്ത് നടന്ന അസംബ്ലി ഇലക്ഷനിൽ വന്ന രേവന്ത് റെഡ്‌ഡി എഫക്റ്റും കോൺഗ്രസ്സിന്റെ തിരിച്ചവരവും ബി ആർ എസിന്റെ തകർച്ചയുമെല്ലാം സ്ഥിഗതികൾ മാറ്റിയേക്കാം.കെ സി ആറിന്റെ മകളായ കെ കവിതയുടെ മദ്യ എക്സൈസ് നയ കേസുമായി ബന്ധപ്പെട്ട അറസ്റ്റും ബി ആർ എസിന്റെ കഴിഞ്ഞ അസംബ്ലി ഇലക്ഷനിൽ തോൽവിയുമെല്ലാം ബിജെപിക്ക് പ്രതീക്ഷ നൽകുന്നതാണ്.നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തന്ത്രമാണ് മകളെ കുടുക്കാനുള്ള കാരണം എന്ന അന്ന് കെസിആർ പറഞ്ഞിരുന്നു.

ബി ആർ എസിനെ മൂന്നാമത്തേക്ക് തള്ളി ഒന്നോ രണ്ടോ സ്ഥനത്തേക്കെത്തി ഏറ്റവും കൂടുതൽ സീറ്റുകൾ നേടുക എന്നതാവും ബിജെപിയുടെ ശ്രദ്ധ.രേവന്ത റെഡ്‌ഡിയുടെ പ്രഭാവത്തിൽ കോൺഗ്രസിന് നിലവിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. ഇലക്ഷനോട് അനുബന്ധിച്ച റാലികളും നടത്തുകയാണ് കോൺഗ്രസ്സ്. മോദിയും ഇലക്ഷനോട് അനുബന്ധിച്ചുള്ള സന്ദർശനങ്ങൾ നടത്തുകയാണ് തെലങ്കാനയിൽ. മത്സരം കോൺഗ്രസ്സും ബിജെപിയും തമ്മിലാവുമെന്ന് ഒരു പക്ഷത്ത് വാദങ്ങൾ ഉയരുമ്പോൾ മറുവശത്ത് കഴിഞ്ഞ തവണ 9 സീറ്റുകൾ നേടി ഒന്നാം സ്ഥാനത്ത് നിന്ന ബി ആർ എസ് പിന്തള്ള പെടില്ല എന്ന പ്രതീക്ഷയും ഉണ്ട്. ഇലക്ഷൻ അടുക്കുമ്പോൾ മത്സരം മൂന്ന് പേര് തമ്മിൽ ആവും എന്നത് എന്തായലും ഉറപ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in