പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

വിവാഹ വേഷത്തിൽ സദ്യക്ക് മുന്നിലിരുന്നു എന്തോ രഹസ്യം പറയുന്ന അനാർക്കലി മരിക്കാറും അൽതാഫ് സലീമുമായിരുന്നു മന്ദാകിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. പിന്നീട് വന്ന സിനിമയുടെ പോസ്റ്ററിലെല്ലാം ഇതേ വിവാഹ പശ്ചാത്തലത്തിലിരിക്കുന്ന അൽത്താഫും അനാർകലിയുമായിരുന്നു ഉണ്ടായിരുന്നത്. അതിനെ സാധുകരിക്കും വിധമാണ് മന്ദാകിനിയുടെ ട്രെയ്‌ലറും ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. എന്താണ് മന്ദാകിനി എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന കഥ ? നമുക്ക് ട്രെയ്‌ലർ ഒന്ന് ഡീകോഡ് ചെയ്തു നോക്കാം.

അൽതാഫ് സലിം അനാർക്കലി മരിക്കാർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹ രാത്രിയിൽ നിന്നാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. ട്രെയ്‌ലർ ഫുൾ കണ്ടു കഴിയുമ്പോ ഒരു കാര്യം നമുക്ക് മനസ്സിലാകും. ആരോമലിന്റെയും അമ്പിളിയുടെയും പെണ്ണ് കാണലിൽ നിന്ന് അവരുടെ കല്യാണത്തിന്റെ ആദ്യ രാത്രി വരെ നടക്കുന്ന സിനിമയാണിത്. ട്രെയ്ലറിൽ ശ്രദ്ധിച്ചാൽ ഇവരുടെ പെണ്ണ് കാണൽ സീൻ കാണാൻ കഴിയും. അനാർകലിയുടെ അമ്പിളി രാജലക്ഷി ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠിക്കാൻ വന്നതാണെന്ന് പറയുന്നുണ്ട്. രാജലക്ഷ്മി ഒരുപക്ഷെ ആരോമലിൻെറ അമ്മയാകാം. അവിടെ ഡ്രൈവിംഗ് പഠിക്കാൻ വരുന്ന അമ്പിളിയും ആരോമലും തമ്മിൽ കണ്ടു ഇഷ്ട്ടപ്പെടുന്നതുമാകാം ഇവരുടെ കഥയുടെ തുടക്കം.

ട്രെയ്‌ലർ ഒന്നുകൂടെ ശ്രദ്ധിച്ചു കണ്ടാൽ കല്യാണത്തിന്റെ രാത്രി ആരെയോ തല്ലാനായി ആ വീട്ടിലെ സ്ത്രീകളും വിനീത് തട്ടിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും ഇറങ്ങി പുറപ്പെടുന്നുണ്ട്. ഒരുപക്ഷെ അമ്പിളിയുടെ കാമുകനെ തല്ലാനായി ആകും അവർ പോകുന്നത്. അങ്ങനെ പറയാൻ കാര്യങ്ങളുണ്ട്. ട്രെയ്‌ലർ തുടങ്ങുമ്പോൾ ആരോമലേട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്ന് അനാർകലിയുടെ അമ്പിളി ചോദിക്കുന്നുണ്ട്. ഒരുപക്ഷെ അമ്പിളിക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നിക്കാം. ട്രെയ്‌ലർ ഒന്നുകൂടെ ശ്രദ്ധിച്ചാൽ കല്യാണ രാത്രിയിൽ ആരോമൽ അമ്പിളിയോട് എന്താ അവന്റെ പേര് എന്ന് ചോദിക്കുന്നുണ്ട് ഒപ്പം കല്യാണ സദ്യക്കിടെ അമ്പിളിയെ ആരോ ശ്രീക്കുട്ടി എന്ന് വിളിക്കുന്നുണ്ട്. ചിലപ്പോൾ മുൻപ് അനാർകലിയുടെ അമ്പിളിയെ പ്രണയിച്ച ആളാകാം അയാൾ. കല്യാണത്തോട് അടുക്കുമ്പോൾ അയാൾ എന്തെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കാം ശ്രമിക്കുന്നതും അയാളെ തല്ലാനാകാം ചിലപ്പോൾ ആ വീട്ടിലെ സ്ത്രീകളുൾപ്പടെ ഇറങ്ങി തിരിക്കുന്നതും. ട്രെയ്‌ലർ ഒന്ന് ശ്രദ്ധിച്ച് കണ്ടാൽ സ്ത്രീകൾ ഡ്രൈവിംഗ് സ്കൂളിലെ വണ്ടിയിൽ ഇറങ്ങിത്തിരിക്കുമ്പോൾ അവർക്ക് ഒപ്പം അനാർകലിയുമുണ്ട്.

അൽത്താഫിന്റെ ആരോമൽ ഒരുപാട് ഫോബിയ ഉള്ള ഒരാളായി ആണ് അവതരിപ്പിക്കുന്നത്. കല്യാണ വേഷത്തിൽ അമ്പലത്തിൽ നിന്ന് വിഭ്രാന്തിയും പരിഭ്രമവും ടെൻഷനും സ്കിസ്സോഫിനിയ അങ്ങനെ എന്തൊക്കെയോ ആണെന്ന് പറയുന്നുണ്ട്. ട്രെയിലറിൽ ജിയോ ബേബിയുടെ കഥാപാത്രം ഇവന് കുറെ ഫോബിയകൾ ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാമെന്ന് പറയുന്നുണ്ട്. ഒരു പേടിത്തൊണ്ടനാകാം ചിലപ്പോൾ അൽത്താഫിന്റെ കഥാപാത്രം. ട്രൈലറിന്റെ അവസാനം തന്നെ ഒരുപാട് പെൺകുട്ടികൾ മുൻപ് തന്നെ റിജെക്റ്റ് ചെയ്തിരുന്നെന്നും അൽത്താഫിന്റെ കഥാപാത്രം പറയുന്നുണ്ട്. ഒരുപക്ഷെ ഒരുപാട് കല്യാണങ്ങൾ ശ്രമിച്ച് നടക്കാതെ പോയ ഒരാൾ ആകാം അൽത്താഫിന്റെ ആരോമൽ. ഇവർ തമ്മിൽ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആകാം മന്ദാകിനി സംസാരിക്കുന്നത്. എന്തായാലും ട്രെയ്‌ലർ കാണുമ്പോൾ ഒരു ഫുൾ ഓൺ കോമഡി എന്റർടൈനർ ചിത്രം ഉറപ്പ് നൽകുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in