Gulf

സൈമ അവാർഡ്സ് സെപ്റ്റംബർ 15, 16 തിയതികളില്‍ ദുബായില്‍ നടക്കും

തെന്നിന്ത്യന്‍ സിനിമാ പ്രവർത്തകർ ഒരുമിച്ചെത്തുന്ന സൈമ അവാർഡ്സ് (സൗത്ത് ഇന്ത്യന്‍ ഇന്‍റർനാഷണല്‍ മൂവി അവാർഡ്സ്) സെപ്റ്റംബർ 15,16 തിയതികളില്‍ ദുബായില്‍ നടക്കും. ദക്ഷിണേന്ത്യൻ അഭിനേതാക്കളായ റാണ ദഗ്ഗുബതിയുടെയും മൃണാൽ ഠാക്കൂറിന്‍റെയും സാന്നിദ്ധ്യത്തില്‍ ദുബായ് ഹബ്തൂർ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് സൈമ അവാർഡ്സ് തിയതി പ്രഖ്യാപനം നടന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് സൈമയുടെ 11 മത് എഡിഷന്‍ നടക്കുക.

പൃഥ്വിരാജ്, രാം ചരണ്‍, ധനുഷ്, യാഷ്, തുടങ്ങിയവർ ഇത്തവണ സൈമ അവാർഡ്സിലെത്തുമെന്ന് ചെയർപേഴ്സണ്‍ ബൃന്ദ പ്രസാദ് പറഞ്ഞു. റാണ ദഗ്ഗുബതി, രശ്മിക, മൃണാൾ ഠാക്കൂർ, നയൻതാര, പൂജ ഹെഗ്‌ഡെ തുടങ്ങിയരും പരിപാടിയുടെ ആകർഷണമാകും. ക്രിതി ഷെട്ടി, ഹണി റോസ്, നിധി അഗർവാൾ, ഷാൻവി തുടങ്ങിയവരുടെ കലാപരിപാടികളുമുണ്ടാകും. സൈമയുടെ ഔദ്യോഗിക പങ്കാളി ട്രക്കേഴ്‌സ് ഡയറക്‌ടർ വിശാൽ മഹാജനും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

കഴിഞ്ഞ 11 വ‍ർഷമായി സൈമയുമായി സഹകരിക്കുന്നു. നാല് വലിയ വ്യത്യസ്ത ഭാഷ സിനിമാ വ്യവസായം (തെലുങ്ക്, തമിഴ്,കന്നഡ,മലയാളം) വിജയമാഘോഷിക്കാന്‍ സൈമയില്‍ ഒത്തുചേരുന്നുവെന്നുളളതാണ് സൈമയുടെ സവിശേഷതയെന്ന് റാണ ദഗ്ഗുപതി പറഞ്ഞു. നമ്മള്‍ ഒന്നാണ് എന്ന തോന്നലുണ്ടാക്കാന്‍ സൈമയ്ക്ക് സാധിക്കുന്നവെന്നായിരുന്നു മൃണാല്‍ ഠാക്കൂറിന്‍റെ പ്രതികരണം.

അന്താരാഷ്ട്ര വിപണിയിൽ ദക്ഷിണേന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു വേദിയെന്ന ലക്ഷ്യത്തില്‍ 2012 ലാണ് സൈമ അവാർഡ്സ് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ ബിസിനസ് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്റ്റംബർ 14 ന് സൈമ ബിസിനസ് അവാർഡുകളും സംഘടിപ്പിക്കുന്നുണ്ട്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT