Gulf

ദുബായ് വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ പൂർത്തിയാക്കാന്‍ റോബോർട്ട് സാറ

യുഎഇയിലെ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ പൂർത്തിയാക്കാന്‍ റോബോട്ടുകളുടെ സേവനം വരുന്നു. എമിറേറ്റ്സ് വിമാനകമ്പനിയാണ് യാത്രാക്കാർക്ക് ചെക്ക് ഇന്‍ സേവനം പൂർത്തിയാക്കാന്‍ സാറ റോബോർട്ടിനെ സജ്ജമാക്കിയിരിക്കുന്നത്.

ആറ് ലോകഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാറയ്ക്ക് സാധിക്കും. ചെ​ക്​ ഇ​ൻ സേ​വ​നം മു​ത​ൽ ഹോ​ട്ട​ൽ ബു​ക്കിംഗ്​ വ​രെ​യു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ൾ റോ​ബോ​ർട്ട്​ ഉ​പ​യോ​ഗി​ച്ച്​ പൂ​ർ​ത്തി​യാ​ക്കാ​നാ​വും. ഭാവിയില്‍ 200 ലധികം റോബോട്ടുകളെ ഉപയോഗിച്ച് സേവനം വിപുലപ്പെടുത്തും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് യാത്രാക്കാർക്കുളള സേവനം മെച്ചപ്പെടുത്തുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് സിഇഒ ആദില്‍ അല്‍ രിദ പറഞ്ഞു.

റോബോർട്ടിന്‍റെ സ്ക്രീന്‍ പാഡില്‍ പാസ്പോർട്ട് സ്കാന്‍ ചെയ്ത് റോബോർട്ടിന്‍റെ സ്ക്രീനിലെ ചതുരത്തിന് മധ്യത്തില്‍ മുഖം കാണുന്നവിധം നില്‍ക്കണം. തുടർന്ന് സാറ നല്‍കുന്ന നിർദ്ദേശങ്ങള്‍ പാലിക്കണം. വിമാനം എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ സാറ നല്‍കും. ചെക്ക് ഇന്‍ ചെയ്യാന്‍ സമ്മതം ചോദിച്ച് അനുവാദം നല്‍കിയാല്‍ ബാക്കി കാര്യങ്ങള്‍ സാറ പൂർത്തിയാക്കും. ബോഡിംഗ് പാസ് ഇ–മെയിലിലോ സ്മാർട് ഫോണിലോ ലഭിക്കുമെന്ന് അറിയിക്കും. ബോഡിംഗ് പാസും ബാഗേജ് ടാഗും പ്രിന്‍റ് ചെയ്യാനും ഓപ്ഷനുണ്ട്.

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

SCROLL FOR NEXT