Gulf

ഡിഎസ്എഫ് 30 വ‍ർഷം, 30ലക്ഷം ദിർഹം സമ്മാനം: ആഘോഷമൊരുക്കാന്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍

യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും 30 ലക്ഷം ദിർഹം സമ്മാനം ലഭിക്കാന്‍ അവസരമൊരുക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ ആറിന് തുടക്കമാകും. ഡിഎസ്എഫിന്‍റെ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. ഇത്തരത്തിലൊരു ആഘോഷ പരിപാടിയില്‍ ഇതുവരെ നല്‍കിയിട്ടുളളതില്‍ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമാണിത്. ദുബായ് ഡ്രീം വെബ്സൈറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നവർക്ക് ഓണ്‍ലൈന്‍ ഡ്രോയില്‍ പങ്കെടുക്കാനുളള അവസരമുണ്ടാകും.

ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പിന്‍റെ ഭാഗമായി 15 ലക്ഷം ദിർഹവും ഒപ്പം 20 കിലോ സ്വർണവും സമ്മാനമായി ലഭിക്കാനുളള അവസരവും ഇത്തവണത്തെ ഡിഎസ്എഫ് മുന്നോട്ടുവയ്ക്കുന്നു. സ്വർണ സമ്മാനം ലഭിക്കാനുളള ടിക്കറ്റുകളും ഓണ്‍ലൈനിലൂടെ ലഭിക്കും. ദിവസേനയുളള നറുക്കെടുപ്പിലൂടെ 10,000 ദിർഹവും ആഢംബര വാഹനങ്ങളും 10 ലക്ഷം സ്കൈവാർഡ് പോയിന്‍റുകളും ലഭിക്കാനുളള അവസരവുമുണ്ട്.

ഡിസംബർ 6 ന് ആരംഭിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റുവല്‍ ജനുവരി 12 നാണ് അവസാനിക്കുക. 50 സംഗീത നിശകള്‍ ഉള്‍പ്പടെ നിരവധി വിനോദ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. 1000 ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്ന ഡ്രോണ്‍ ഷോ ദിവസേന രണ്ട് പ്രാവശ്യമുണ്ടാകും. വാരാന്ത്യ വെടിക്കെട്ടുകള്‍ ഇത്തവണ ഹത്തയിലും കാണാം. 321 ഫെസ്റ്റിവല്‍ കാന്‍റീന്‍ എക്സ്, എംഒടിബി കൂടാതെ ദ അണ്‍കോമണ്‍, ഡിഎസ്എഫ് ഓട്ടോ സീസണ്‍, എക്സ് ഫാക്ടർ ഉള്‍പ്പടെയുളളവയും നടക്കും. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റാണ് ഡിഎസ്എഫ് സംഘടിപ്പിക്കുന്നത്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ രാത്രി 8.30 നാണ് വെടിക്കെട്ട് നടക്കുക. ബ്ലൂവാട്ടർ ഐലന്‍റിലും ജെബിആർ ദ ബീച്ചിലുമാണ് ഡ്രോണ്‍ഷോ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT