കാലത്തിന്റെ പ്രതിബിംബമായി ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’; പ്രേക്ഷക-നിരൂപക പ്രശംസ നേടി സജിൻ ബാബു ചിത്രം

കാലത്തിന്റെ പ്രതിബിംബമായി ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’; പ്രേക്ഷക-നിരൂപക പ്രശംസ നേടി സജിൻ ബാബു ചിത്രം
Published on

അഞ്ജന ടാക്കീസിൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സന്തോഷ് കോട്ടായി സഹ നിർമാണം നിർവഹിച്ച് സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമായ 'തീയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' വിജയകരമായി രണ്ടാം ആഴ്ചയിലും തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയതോടെ കേരളത്തിലെ വിവിധ കാലത്തിന്റെ യാഥാർഥ്യങ്ങളും പുരാണങ്ങളും ചേർന്ന ശക്തമായ കഥാ സന്ദർഭം പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ആഴത്തിൽ ഇടം നേടിയിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യാ കൃഷ്ണമൂർത്തി ചിത്രത്തെ പ്രശംസിച്ചിരുന്നു.“ശാസ്ത്രം, പുരാണം, വിശ്വാസം എന്നിവ അത്യന്തം ആത്മാർഥമായി ഇഴചേർന്നിരിക്കുന്ന അത്ഭുതചിത്രമാണ് ‘തീയേറ്റർ’. സംവിധായകൻ സജിൻ ബാബു മനുഷ്യഭാവങ്ങളുടെ സത്യസന്ധമായ ഒരു ഭാഷാരൂപമാണ് തീയേറ്ററിൽ കാഴ്ച്ച വെച്ചിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിമ കല്ലിങ്കലിന് പകരം മറ്റാരെയും ഈ വേഷത്തിൽ ചിന്തിക്കാൻ സാധിക്കില്ല. അത്രയും മികച്ച രീതിയിൽ ആണ് അവരുടെ പ്രകടനം. അപ്പു ഭട്ടതിരിയുടെ കവിതാസുലഭമായ എഡിറ്റിങും ശ്യാമപ്രകാശിന്റെ മികച്ച ഛായാഗ്രഹണവും, സെയീദ് അബ്ബാസിന്റെ മനോഹരമായ സംഗീതവും ഈ സിനിമയെ കൂടുതൽ ശക്തമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in