Gulf

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ ആറിന് തുടക്കം

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ ആറിന് തുടക്കമാകും. ഡിഎസ്എഫിന്‍റെ 30 മത് എഡിഷനാണ് ഇത്തവണത്തേത്. ജനുവരി 12 വരെ നീണ്ടുനില്‍ക്കുന്ന ഡിഎസ്എഫില്‍ പതിവുപോലെ വൈവിധ്യമാർന്ന നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

38 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ ലോക പ്രശസ്ത കലാകാരന്മാരും ഭാഗമാകും. 321 ഫെസ്റ്റിവല്‍, മാ‍ർക്കറ്റ് ഔട്ട് സൈഡ് ദ ബോക്സ്, കാന്‍റീന്‍ എക്സ് തുടങ്ങിയവ ഇത്തവണയുമുണ്ടാകും. തത്സമയ ഗാനമേളകളടക്കം 321 പരിപാടികളും 1000 ലധികം ആഗോള പ്രാദേശിക ബ്രാന്‍ഡുകളുടെ ഷോപ്പിങ് ഡീലുകളും ഡിഎസ്എഫിനെ ആകർഷകമാക്കും.

പുതുവത്സര ആഘോഷങ്ങള്‍, സമ്മാനങ്ങള്‍, കരിമരുന്ന് പ്രയോഗങ്ങള്‍, ഡ്രോണ്‍ ഷോ, തുടങ്ങിയ സൗജന്യമായി ആസ്വദിക്കാനുളള അവസരവും ഡിഎസ്എഫ് മുന്നോട്ട് വയ്ക്കുന്നു. പരിപാടികളുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയ കലണ്ടർ ഉടന്‍ അനാച്ഛാദനം ചെയ്യും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT