Gulf

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്കെത്താന്‍ ബോട്ട് സവാരിയൊരുക്കി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് സൗജന്യമായി ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്.

ഷാർജ എക്സ്പോ സെന്‍ററില്‍ നിന്ന് ഷാർജ അക്വേറിയം മറൈന്‍ സ്റ്റേഷന്‍ വരെയാണ് സൗജന്യ ബോട്ട് സർവ്വീസുളളത്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 10 മുതല്‍ രാത്രി 10 മണിവരെയും വെളളിയാഴ്ചകളില്‍ വൈകീട്ട് 4 മുതല്‍ രാത്രി 10 മണിവരെയുമാണ് ബോട്ട് സർവ്വീസ്.

ദുബായിലെ അല്‍ ഖുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാർജ അക്വേറിയം മറൈന്‍ സ്റ്റേഷന്‍ വരെ ബോട്ട് സർവ്വീസുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ദുബായിലുളളവർക്ക് ഈ ബോട്ട് സർവ്വീസ് ഉപയോഗപ്പെടുത്താം.

തിങ്കള്‍ മുതല്‍ വ്യാഴം വരെ ഷാ‍ർജയില്‍ നിന്ന് ദുബായിലേക്ക് രാവിലെ 7,8.30,ഉച്ചയ്ക്ക് 1, വൈകീട്ട് 4.45,6.15 എന്നിങ്ങനെയാണ് ബോട്ട് സർവ്വീസ് സമയം. ദുബായില്‍ നിന്ന് ഷാർജയിലേക്ക് രാവിലെ 7.45,10, വൈകീട്ട് 4, 5.30,7 എന്നീ സമയങ്ങളിലും സർവ്വീസുണ്ട്.

വെളളി ശനി,ഞായർ ദിവസങ്ങളില്‍ ഷാ‍ർജയില്‍ നിന്ന് ദുബായിലേക്ക് ഉച്ചയ്ക്ക് 2, വൈകീട്ട് 4, 6,9 എന്നിങ്ങനെയാണ് ബോട്ട് സർവ്വീസ് സമയം. ദുബായില്‍ നിന്ന് ഷാർജയിലേക്ക് ഉച്ചയ്ക്ക് 3 വൈകീട്ട് 5, രാത്രി 8,10 എന്നീ സമയങ്ങളിലും സർവ്വീസുണ്ട്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT