Cue Gulf Stream

പുതിയ സൈക്ലിംഗ് ട്രാക്കുകള്‍ തുറന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി

ദുബായില്‍ പുതിയ സൈക്ലിംഗ് ട്രാക്ക് തുറന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മണിക്കൂറില്‍ 800 സൈക്കിളുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന 160 മീറ്റർ നീളവും 6.6 മീറ്റർ വീതിയുമുളള തുരങ്കമാണ് മെയ്ദാനില്‍ തുറന്നിരിക്കുന്നത്. എമിറേറ്റിനെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റാനുളള പദ്ധതിയുടെ ഭാഗമായാണ് നടപടി.

ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെചപ്പെടുത്തുകയും കായിക വിനോദ പ്രവർത്തനങ്ങള്‍ നടത്താന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുകയെന്നുളളതാണ് പുതിയ തുരങ്കം തുറന്നതിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്. സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിച്ചാവണം സൈക്കിള്‍ റൈഡ് നടത്തേണ്ടതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു

അന്തർദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സൈക്ലിംഗ് ട്രാക്ക് ടണലിന്‍റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സൈക്കിള്‍ യാത്രക്കാർക്ക് വ്യക്തമായ കാഴ്ചപരിധി ഉറപ്പാക്കാന്‍ രാത്രിയും പകലും വെളിച്ചം കിട്ടുന്ന തരത്തിലാണ് തുരങ്കം സജ്ജീകരിച്ചിരിക്കുന്നത്. 2026 അവസാനത്തോടെ ദുബായിലെ സൈക്ലിംഗ് ട്രാക്കുകളുടെ ആകെ ദൈർഘ്യം 819 കിലോമീറ്ററായി ഉയർത്തുകയെന്നുളള പദ്ധതിയുടെ ഭാഗമായാണ് സൈക്ലിംഗ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT