Gulf

തലയിണയുമായി റോഡിന് കുറുകെ കിടന്ന യുവാവിനെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

റോഡിന് കുറുകെ സീബ്രാ ലൈനില്‍ കിടന്ന യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ദേര അല്‍ മുറാഖാബാദ് സലാഹ് അല്‍ ദിന്‍ സ്ട്രീറ്റിലാണ് വിചിത്രസംഭവമുണ്ടായത്. ട്രാഫിക് സിഗ്നല്‍ റെഡ് ആയിരുന്ന സമയത്താണ് യുവാവ് തലയിണയുമായി എത്തുകയും സീബ്രാ ക്രോസിംഗില്‍ കിടക്കുകയും ചെയ്തത്. ടിക്ടോകില്‍ പോസ്റ്റ് ചെയ്ത് ഈ വീഡിയോ പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

എനിക്ക് മരിക്കാന്‍ ഭയമില്ല, പക്ഷെ അന്യരാജ്യത്ത് മരിക്കാന്‍ ഭയമാണ് എന്നാണ് വീഡിയോയില്‍ പറയുന്നത്. യഥാർത്ഥ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും നിരവധി പേർ ഇതിനകം തന്നെ ഇത് ഷെയ‍ർ ചെയ്തിരുന്നു.

മനപ്പൂർവ്വം സ്വയം ജീവന്‍ അപകടത്തിലാക്കുകയും ഒപ്പം റോഡിലുളള മറ്റുളളവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തതിനാണ് ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഷ്യന്‍ സ്വദേശിയാണ് ഇയാളെന്നും ദുബായ് പോലീസ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഇയാള്‍ക്ക് 2021 ലെ ഫെഡറല്‍ പീനല്‍ കോഡ് നമ്പർ 31 പ്രകാരം തടവും പിഴയും ശിക്ഷ ലഭിക്കും. ഇയാളെ കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT