Gulf

ദുബായ് കെ.എം.സി.സി 'ഇഷ്‌ ഖേ ഇമാറാത്ത്' ഈ മാസം 12 ന് , പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് 'ഇഷ്‌ഖേ ഇമാറാത്ത്' ഈ മാസം 12 നു അൽ നാസർ ലൈഷർ ലാൻഡിൽ വൈകീട് 7 മണി മുതൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും യു.എ.ഇ അമ്പത് വർഷം ആഘോഷിക്കുന്ന പാശ്ചാത്തലത്തിൽ ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച അമ്പതിന പരിപാടികളുടെ ഭാഗമായി കൂടിയാണ് കലാസാഹിത്യ വിഭാഗമായ സർഗധാരയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യ അവാർഡ് സമർപ്പണം , സാംസ്‌കാരിക സമ്മേളനം, സർഗധാര കലാകാരന്മാരുടെ കലാപരിപാടികൾ, പ്രശസ്ത ഗായകരുടെ ഗാന വിരുന്ന്, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കും .

പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് ദുബായ് കെ.എം.സി.സിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും ഒപ്പം പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യും. അര നൂറ്റാണ്ടിലേറെക്കാലം കഥാപ്രസംഗ രംഗത്ത് ശോഭിച്ച് വിശ്രമ ജീവിതം നയിക്കുന്ന റംലാബീഗത്തെ കോഴിക്കോട്ട് വെച്ച് ആദരിക്കാനുള്ള പ്രഖ്യാപനവും ഈ പരിപാടിയുടെ ഭാഗമായി നടത്തും

മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭാധനായ വ്യക്തിത്വം അഷ്റഫ് പയ്യന്നുരിനെയും ചടങ്ങിൽ ആദരിക്കും പ്രമുഖ ഗായകരായ അൻവർ സാദത്ത് ,യുംന അജിൻ , സജ്‌ല സലീം , ആദിൽ അത്തു , ബെൻസീറ , സാദിഖ് പന്തല്ലൂർ . യൂസുഫ് കാരക്കാട് , ഷംസാദ് പട്ടുറുമാൽ ,തുടങ്ങിയവർ നയിക്കുന്ന ഇശൽ സന്ധ്യയും നടക്കും. സർഗധാര പ്രസിദ്ധീകരിക്കുകയും, ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന പുസ്തകങ്ങളുടെ പ്രഖ്യാപനവും ഈ പരിപാടിയിൽ ഉണ്ടാകും.

വാർത്താസമ്മേളത്തില്‍ ചെയർമാൻ ഇബ്രാഹീം എളേറ്റിൽ, ജനറൽ കൺവീനർ മുസ്തഫ തിരൂർ , സർഗ ധാര ചെയർമാൻ അശ്റഫ് കൊടുങ്ങല്ലൂർ, കൺവീനർ നജീബ് തച്ചംപോയിൽ , ഒ.കെ. ഇബ്രാഹീം മുസ്തഫ വേങ്ങര ,ഇ സി എച്ച് സി ഇ ഓ തമീം അബൂബക്കർ , റഈസ് തലശ്ശേരി എന്നിവർ പങ്കെടുത്തു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT