
ഇന്ത്യാവിഷന് ചാനലിന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് ബന്ധമില്ലെന്ന് എം.കെ.മുനീര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ത്യാവിഷന്‍ സ്ഥാപകനും ചെയര്‍മാനുമായിരുന്ന മുനീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘനങ്ങള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ക്കിടെയാണ് വ്യാജനീക്കം ശ്രദ്ധയില്‍ പെട്ടതെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യാവിഷന്‍ എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലാണ് പ്രതികരണം.
മുനീറിന്റെ വാക്കുകള്‍
പ്രിയപ്പെട്ടവരെ, കേരളത്തില്‍ ദൃശ്യമാധ്യമരംഗത്ത് പുതിയ വഴിയും ചരിത്രവും തെളിച്ച ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ക്കിടെ, ഒരു വ്യാജനീക്കം ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. ഈ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.