
തിയറ്ററിൽ കണ്ടിറങ്ങിയ ശേഷവും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ചിത്രമായിരിക്കും പാതിരാത്രി എന്ന് നടി ആൻ അഗസ്റ്റിൻ. തിയറ്ററിൽ നിന്ന് മടങ്ങുമ്പോഴും ഈ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും കഥാപശ്ചാത്തലത്തെക്കുറിച്ചും പ്രേക്ഷകർ ആലോചിക്കും. അത്തരത്തിലാണ് ഈ സിനിമയെ ഒരുക്കിയിരിക്കുന്നത് എന്ന് നടി പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആൻ അഗസ്റ്റിന്റെ പ്രതികരണം.
'ചില സിനിമകൾ നമ്മൾ കണ്ട് ആസ്വദിക്കുകയും, എന്നാൽ തിയറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മറക്കുകയും ചെയ്യും. എന്നാൽ അത്തരമൊരു സിനിമയായിരിക്കില്ല പാതിരാത്രി. ഈ ചിത്രം നിങ്ങളെ ഹോണ്ട് ചെയ്യും. തിരിച്ച് വീട് എത്തിയാലും ഈ കഥാപാത്രങ്ങളെക്കുറിച്ചും കഥാപശ്ചാത്തലവും നമ്മൾ ആലോചിക്കും. അതേപോലെ എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ ബാക്ക് സ്റ്റോറിയും നൽകിയിട്ടുണ്ട്,' ആൻ അഗസ്റ്റിൻ പറഞ്ഞു.
അതേസമയം പാതിരാത്രി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ്.