Gulf

ദുബായ് ഗ്ലോബല്‍ വില്ലേജിന് 18 ന് തുടക്കം

ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദർശകർക്കായി ഒക്ടോബർ 18 ന് തുറക്കും. ഗ്ലോബല്‍ വില്ലേജിന്‍റെ 28 മത് പതിപ്പാണ് ഇത്തവണത്തേത്. 40,000 കലാ പരിപാടികളും 400 ഓളം പ്രകടനങ്ങളും ഇത്തവണയുണ്ടാകും. ലോകമെങ്ങുമുളള വിവിധ രാജ്യങ്ങള്‍ ഗ്ലോബല്‍ വില്ലേജില്‍ വിനോദ-വിജ്ഞാന-സംഗീത പരിപാടികളുടെ ഭാഗമാകും.

രണ്ട് തരത്തിലാണ് ടിക്കറ്റുകള്‍. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ സന്ദർശിക്കാന്‍ സാധിക്കുന്ന ടിക്കറ്റും, എല്ലാ ദിവസവും സന്ദർശിക്കാന്‍ കഴിയുന്ന ടിക്കറ്റും ഇത്തവണ ലഭ്യമാകും. 22.50 ദി‍ർഹം മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും.

ഡ്രംസ് അവതരണത്തിന് പേരുകേട്ട ഐന്‍ജാ ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണ തിരിച്ചെത്തും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ടുണ്ടാകും.മെറി ഗോ റൗണ്ട് സ‍ർക്കസും മുംബൈ നൈറ്റ്സിന്‍റെ നൃത്തവും കൂടാതെ സർജിന്‍റെ സൈബർ സിറ്റി സ്റ്റണ്ട് ഷോയും സന്ദർശക‍ക്കായി ഒരുക്കിയിട്ടുണ്ട്. 2075 ലെ പറക്കും ബൈക്കും എല്‍ഇഡി ഘടിപ്പിച്ച കാറുമെല്ലാം ഈ പ്രകടനത്തില്‍ കാണാം. കുട്ടികള്‍ക്കായി പിജെ മാസ്കും പീറ്റർ റാബിറ്റും വണ്ടറേഴ്സും ഗ്ലോബല്‍ വില്ലേജിലെത്തും.

ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് ആ‍ർടിഎ

സന്ദർശകർക്ക് ഗ്ലോബല്‍ വില്ലേജിലേക്ക് എത്തിച്ചേരാന്‍ ബസുകള്‍ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഗ്ലോബല്‍ വില്ലേജിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് നാല് ബസ് റൂട്ടുകളാണ് 18 മുതല്‍ ആരംഭിക്കുക. അല്‍ ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ 40 മിനിറ്റിലും അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂറിലും ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് പുറപ്പെടും. മാള്‍ ഓഫ് എമിറേറ്റസ് ബസ് സ്റ്റേഷനില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്.ഗ്ലോബല്‍ വില്ലേജില്‍ ഇലക്ട്രിക് അബ്ര സര്‍വീസും ആര്‍ടിഎ പുനരാരംഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പരമ്പരാഗത ബോട്ടുകളാകും പാര്‍ക്കിലെ വാട്ടര്‍ കനാലിലൂടെ സഞ്ചരിക്കുക.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT