Gulf

ദുബായ് യാത്ര: അന്താരാഷ്ട്ര യാത്രക്കാർക്ക് നടപടികള്‍ പൂർത്തിയാക്കാന്‍ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ

ദുബായ് വിമാനത്താവളം വഴിയാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ നടപടികൾക്കായി മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ വരുന്നു .ഇതുമായി ബന്ധപ്പെട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്‌ അഫയേഴ്സും എമിറേറ്റ്സ് എയർലൈൻസും സഹകരണ കരാറിൽ ഒപ്പുവച്ചു. ഇത് പ്രകാരം ടെർമിനൽ മൂന്നിലൂടെയുള്ള രാജ്യാന്തര യാത്രക്കാർക്ക് മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിക്കറ്റ് ചെക്കിഗും, എമിഗ്രേഷൻ നടപടികളും അതിവേഗം പൂർത്തിക്കരിക്കാൻ കഴിയും . സിസ്റ്റങ്ങളിൽ മുഖം കാണിച്ചു നടപടികൾ പൂർത്തിക്കരിക്കാനുള്ള ഈ സംവിധാനം മുമ്പ് യുഎഇ സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നുന്നത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്‌ മേധാവി ലഫ്റ്റ്നന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയും എമിറേറ്റ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അദേൽ അൽ റിദ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെച്ചത്. ചടങ്ങിൽ ഇരു വിഭാഗത്തിന്‍റെയും ഉന്നതർ സന്നിഹിതരായിരുന്നു. എയർപോർട്ട് ടെർമിനൽ മൂന്നിനുള്ളിലെ യാത്രക്കാരുടെ സേവന നടപടികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കരാർ

ലോകത്തിലെ കൂടുതല്‍ യാത്രാക്കാരെത്തുന്ന വിമാനത്താവളമാണ് ദുബായ് 2022 -ൽ ഇതിനകം തന്നെ 8 ദശലക്ഷം വിനോദസഞ്ചാരികൾ നഗരത്തിലെത്തി.ദുബായിയെ ലോകത്തെ മുൻനിര ബിസിനസും ഹബ്ബും വിനോദസഞ്ചാരകേന്ദ്രവുമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനൊപ്പം മികച്ച ഇൻ -ക്ലാസ്സ്‌ സേവനങ്ങളുമായി തങ്ങളുടെ പങ്കാളികളെ പിന്തുണയ്ക്കുന്നത് തുടരുന്നുവെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റ്നന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ബയോമെട്രിക് റെക്കഗ്നിഷൻ സാങ്കേതികവിദ്യകളും ജിഡിആർഎഫ്എ പ്രീ-പോപ്പുലേറ്റഡ് ബയോമെട്രിക് ഡാറ്റാബേസും ഉപയോഗിച്ച് വിമാനത്താവളത്തിലെ ഒന്നിലധികം പോയിന്‍റുകളില്‍ യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനങ്ങൾക്ക് കഴിയും.ഇത് വഴി യാത്രക്കാർക്ക് ദുബായ് ഇന്‍റർനാഷണല്‍ എയർപോർട്ട് ടെർമിനൽ 3 ചെക്ക്-ഇൻ, ലോഞ്ചുകൾ, ബോർഡിംഗ്, ഇമിഗ്രേഷൻ എന്നിവയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്.സിസ്റ്റങ്ങൾ ആളുകളുടെ തനതായ മുഖ സവിശേഷതകൾ തിരിച്ചറിയുകയും തൽക്ഷണ വ്യക്തിത്വ സ്ഥിരീകരണത്തിനായി അവരുടെ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്യപ്പെടുകയും ചെയ്യുന്നതാണ്.

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

SCROLL FOR NEXT