Gulf

ഡാന്യൂബിന്റെ 'ബെയ്സ് 101' പ്രഖ്യാപിച്ചു

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവ‍ർത്തിക്കുന്ന ഡാന്യൂബിന്റെ പുതിയ പദ്ധതി ബെയ്സ് 101 പ്രഖ്യാപിച്ചു.101 നിലകളിലാണ് ടവ‍ർ നിർമ്മിക്കുന്നത്.ഡാന്യൂബിന്റെ 28 മത് പ്രൊജക്ടാണിത്. 2028 ൽ പൂ‍ർത്തിയാക്കാൻ ലക്ഷ്യമിടുന്ന ബെയ്സ് 101 ബിസിനസ് ബേയിൽ ബു‍ർജ് ഖലീഫയോട് ചേ‍ർന്നാണ് വരുന്നത്. 1346 യൂണിറ്റുകളാണ് ബെയ്സിലുണ്ടാവുക.

2023 ഡാന്യൂബിനെ സംബന്ധിച്ച് നി‍ർണായക വർഷമായിരുന്നു. കഴി‍ഞ്ഞവർഷമാണ് വ്യൂസും, ഫാഷൻസും,എലൈറ്റ്സും ഉൾപ്പടെ ആറോളം പദ്ധതികൾ പൂ‍ർത്തിയാക്കിയതെന്ന് ഫൗണ്ടറും ചെയ‍ർമാനുമായ റിസ്വാൻ സാജൻ പറഞ്ഞു. ബെയ്സ് 101 ഡാന്യൂബിനെ സംബന്ധിച്ച് നി‍ർണായകമാണ്. കാരണം കമ്പനിയുടെ കീഴിൽ ഏറ്റവും കൂടുതൽ ഉയരമുളള ടവറാകുമിതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു‍ർജ് ഖലീഫ കൂടാതെ മറീന 101, പ്രിൻസസ് ടവ‍ർ എന്നിവയ്ക്കാണ് 100 ന് മുകളിൽ നിലകളുളളത്. മൊത്തം 2.1 ദശലക്ഷം ചതുരശ്രഅടിയിൽ സ്റ്റുഡിയോ കൂടാതെ 1 മുതൽ 4 മുറികൾ വരെ ഉളള യൂണിറ്റുകളാണുണ്ടാവുക.1.2 ദശലക്ഷം ദി‍ർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 1ശതമാനം പെയ്മെന്റ് പദ്ധതിയിൽ ബെയ്സും ഉൾപ്പെടുമെന്ന് ഡാന്യൂബ് അറിയിച്ചു.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT