Gulf

കോപ് 28:പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍,4 വേദികളില്‍ പ്രസംഗം

ദുബായില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി യുഎഇയിലെത്തിയത്. 7 കൂടികാഴ്ചകളിലും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച 2 പ്രത്യേകപരിപാടികളിലും പ്രധാനമന്ത്രി സംബന്ധിക്കും. 4 വേദികളില്‍ പ്രസംഗവുമുണ്ടാകും.

കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ ദിശാബോധം നല്‍കാന്‍ യുഎഇ ആതിഥേയത്വം വഹിക്കുന്ന കോപ് 28 ന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ ഇത്തിഹാദ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. സുസ്ഥിരമായ ഭാവിയ്ക്കായി ഇന്ത്യയും യുഎഇയും ഒരുമിച്ച് നില്‍ക്കും. വികസ്വര രാജ്യങ്ങള്‍ പ്രശ്ന പരിഹാരത്തിന്‍റെ ഭാഗമാകാന്‍ തയ്യാറാണ്. പക്ഷെ അതിനായി സാങ്കേതിക വിദ്യയും ധനസഹായവും ആവശ്യമാണ്. ഇക്കാര്യത്തില്‍ ആഗോള സഹകരണം ആവശ്യമാണ്. കളക്റ്റീവ് ക്വാണ്ടിഫൈഡ് ഗോളിൽ പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. കോപ് 28 ന് യുഎഇ ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ട് ഇന്ത്യയും യുഎഇയും കാലാവസ്ഥ വ്യതിയാനമെന്ന ആഗോള വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതില്‍ സജീവമായ പ്രവർത്തനങ്ങള്‍ നടത്തുന്ന രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മൂന്നാം തവണയാണ് കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. വെളളിയാഴ്ച രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

ആഗോളതാപനമുയരുന്ന ഘട്ടത്തില്‍ കാലാവസ്ഥ വ്യതിയാന ചർച്ചകളുടെ നിർണായ ഘട്ടമാകും ദുബായില്‍ ഡിസംബർ 13 വരെ നടക്കുന്ന കോപ് 28. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വർഷമാണ് 2023 എന്ന് യുഎൻ വ്യക്തമാക്കി. അടിയന്തര നടപടികളുടെ ആവശ്യകതയും യുഎന്‍ ചൂണ്ടിക്കാട്ടി.കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങളെ നേരിടാൻ വികസ്വര രാജ്യങ്ങൾക്കായുളള ഫണ്ടിലേക്ക് യുഎഇ 100 ദശലക്ഷം ഡോളറും യൂറോപ്യന്‍ യൂണിയന്‍ 246 ദശലക്ഷം ഡോളറും വകയിരുത്തിയത് കോപ് 28 ന്‍റെ ആദ്യനേട്ടമായി വിലയിരുത്തുന്നു. വെളളിയാഴ്ച ഇസ്രായേല്‍, പലസ്തീന്‍ ലോക നേതാക്കളും സംസാരിക്കും.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാലാവസ്ഥ സമ്മേളനമാണ് കോപ് 28. ഔപചാരികമായ ഉദ്ഘാടന പരിപാടികള്‍ വെളളിയാഴ്ച നടക്കും. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ആചാരപരമായ പ്രസംഗത്തോടെ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.2030 ഓടെ പുനരുപയോഗ ഊർജ്ജശേഷി മൂന്നിരട്ടിയാക്കാനും വാർഷിക ഊർജ കാര്യക്ഷമത മെച്ചപ്പെടുത്താനുമുള്ള രാജ്യത്തിന്‍റെ കരാർ സമ്മേളത്തില്‍ നിർണായകമാകുമെന്നാണ് യുഎഇയുടെ വിലയിരുത്തല്‍. 2023 യുഎഇ സുസ്ഥിരതാ വ‍ർഷമായാണ് കണക്കാക്കുന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT