Gulf

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ലുലു ഗ്രൂപ്പ് ചെയ‍ർമാന്‍ എം എ യൂസഫലിയ്ക്ക് താന്‍ വരച്ച അദ്ദേഹത്തിന്‍റെ ചിത്രം സമ്മാനിച്ച് ചിത്രകാരനായ സരൺസ് ഗുരുവായൂർ രണ്ട് തവണ ഗിന്നസ് റെക്കോർഡ് നേടിയ സരണ്‍സിന് ആ നിമിഷം ദീർഘകാലമായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹത്തിന്‍റെ സഫലീകരണം കൂടിയായിരുന്നു.

ഉന്നത സിവിലിയന്‍ അബുദാബി അവാര്‍ഡ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എം.എ യൂസഫലിക്ക് സമ്മാനിക്കുന്ന ചിത്രത്തിന്‍റെ 6 അടി ഉയരവും 4 അടി വീതിയുമുള്ള അക്കർലിക്ക് ചായം ഉപയോഗിച്ച് ക്യാൻവാസ് ചിത്രമാണ് സരൺസ് യൂസഫലിക്ക് നൽകിയത്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ച പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടന വേളയിലായിരുന്നു സരൺസിന് ഈ അവസരം ലഭിച്ചത്. ഭാര്യ പ്രമിതയും ഒപ്പമുണ്ടായിരുന്നു. അക്രലിക്ക് ചായം ഉപയോഗിച്ചുള്ള ലൈവ് ക്യാൻവാസ് ഏറെ സന്തോഷത്തോടെയാണ് എം.എ യൂസഫലി സ്വീകരിച്ചത്.

ദീർഘനാളായുള്ള ആഗ്രഹം സഫലമായതിനൊപ്പം എം.എ യൂസഫലിയെ നേരിൽ കാണാൻ കൂടി കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് സരൺസും കുടുംബംവും. ലോകത്തിലെ ഏറ്റവും വലിയ ഓയിൽ പെയ്ന്റിങ്ങ് (60 അടി നീളം, 30 അടി വീതി) വരച്ച് ഗിനസ്സ് വേൾഡ് റെക്കോഡ് നേടിയ ചിത്രകാരനാണ് സരൺസ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകൃഷ്ണ ചിത്രവും വരച്ച് ലോക റെക്കോഡ് നേടിയ സരൺസ് വിവിധ രാജ്യങ്ങളിലായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. തൃശൂർ ഗുരുവായൂർ കോട്ടപ്പടി സ്വദേശിയാണ് സരൺസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT