POPULAR READ

പനകടത്തു കേസില്‍ കസ്റ്റഡിയിലെടുത്ത ആനയെ വിട്ടയച്ചു; ‘എപ്പോള്‍ വിളിച്ചാല്‍ ഹാജരാക്കണം’

THE CUE

കാട്ടില്‍ കയറി പന മോഷ്ടിച്ചതിന് പാപ്പാന്മാര്‍ക്കൊപ്പം വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് കൈമാറി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം ചെലവില്‍ സ്റ്റേഷനിലോ കോടതിയിലോ എത്തിക്കണമെന്ന വ്യവസ്ഥയില്‍ കൈമാറിയത്. കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥനാണ് ആനയുടമ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള തേക്കിന്‍ കൂപ്പിനുള്ളില്‍നിന്ന് ഒന്‍പത് പനകള്‍ മുറിച്ചുകടത്തിയതിന് പാപ്പാന്മാര്‍ ഉള്‍പ്പെടെ നാലുപേരെ വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. കാട്ടാനയില്ലാത്ത ഈ മേഖലയില്‍ ആനയുടെ സാന്നിധ്യം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു സംഭവം.

തടി വനത്തില്‍നിന്ന് നീക്കംചെയ്യാന്‍ പാപ്പാന്മാര്‍ ഉപയോഗിച്ച ഉപകരണം എന്ന നിലയിലാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. ആല്‍പ്പാറ സ്വദേശി പാട്ടത്തിനെടുത്തതാണ് കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആന. ആനയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും തൃശ്ശൂര്‍ സാമൂഹികവനവത്കരണ വിഭാഗം അടുത്തദിവസം പരിശോധിക്കും.

ആനയെ തളയ്ക്കാനും മറ്റുമായി വഴുക്കുംപാറയിലെ വനംവകുപ്പ് ഓഫീസ് പരിസരം സജ്ജമാക്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. രാവിലെ ഒമ്പതു മണിവരെ സ്റ്റേഷന്‍ പരിസരത്തും അതിനുശേഷം വെയിലിന് ചൂട് കൂടുന്നത് അനുസരിച്ച് സമീപത്തെ കാട്ടിലുമാണ് ആനയെ തളച്ചത്. ആനയ്ക്ക് ആവശ്യമായ പനമ്പട്ടകളും ശുദ്ധജലവും നേരത്തെ തന്നെ സംഭരിച്ചുവെച്ചിരുന്നതായും ഒരു ദിവസത്തേക്ക് താത്കാലിക പാപ്പാനെ ഏര്‍പ്പെടുത്തിയിരുന്നതായും അധികൃതര്‍ പറഞ്ഞു.

ഒരു മാസത്തിനിടെ പല ദിവസങ്ങളിലായാണ് പന മോഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്. കേസില്‍ ആനയെ പാട്ടത്തിനെടുത്ത അനീഷിനെയും പാപ്പാന്മാരായ കാവശ്ശേരി സ്വദേശികളായ കൊറ്റന്‍കോട് മോഹന്‍രാജ്, കാരിക്കുളത്ത് സുമേഷ്, എളനാട് സ്വദേശി തെണ്ടന്‍ കാവില്‍ പ്രവീണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT