‘പാടശേഖര സമിതിയെ സുഖിപ്പിക്കാന്‍ സര്‍ക്കാര്‍ പണം നഷ്ടമാക്കി’; തോമസ് ഐസക്കിനെതിരെ വീണ്ടും ജി സുധാകരന്‍  

‘പാടശേഖര സമിതിയെ സുഖിപ്പിക്കാന്‍ സര്‍ക്കാര്‍ പണം നഷ്ടമാക്കി’; തോമസ് ഐസക്കിനെതിരെ വീണ്ടും ജി സുധാകരന്‍  

കൃഷി ചെയ്യാതിരിക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞ് ബണ്ട് പൊട്ടിയാലും സര്‍ക്കാര്‍ പണം മുടക്കി ബണ്ട്‌കെട്ടി കൊടുക്കേണ്ട അവസ്ഥയാണെന്നും ജി. സുധാകരന്‍

മടവീഴ്ചയുണ്ടായ കൈനകരി കനകാശ്ശേരി പാടശേഖരത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ മടകെട്ടിയതിനെതിരെ മന്ത്രി ജി. സുധാകരന്‍. കടല്‍ മണ്ണു കൊണ്ട് കുട്ടനാട്ടില്‍ ബണ്ട് കെട്ടിയാല്‍ നില്‍ക്കുമോയെന്നും എത്രപണമാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടതെന്നും സുധാകരന്‍ ചോദിച്ചു. സ്വകാര്യ ചടങ്ങിനിടെയായിരുന്നു സൂധാകരന്റെ വിമര്‍ശനം.

‘പാടശേഖര സമിതിയെ സുഖിപ്പിക്കാന്‍ സര്‍ക്കാര്‍ പണം നഷ്ടമാക്കി’; തോമസ് ഐസക്കിനെതിരെ വീണ്ടും ജി സുധാകരന്‍  
‘സ്വകാര്യതയ്ക്ക് ഭീഷണിയാകും’; മെമ്മറി കാര്‍ഡ് ദിലീപിന് കൊടുക്കരുതെന്ന് ആക്രമണത്തിനിരയായ നടി

കൈനകരിയില്‍ ബണ്ട് തകര്‍ന്നതില്‍ ചിലര്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ തനിക്കതില്‍ സന്തോഷം ഇല്ല. കടല്‍ മണ്ണ് ചെളിയുമായി കലര്‍ന്നാല്‍ കുട്ടനാട്ടിലെ കൃഷി നശിക്കും. പാടശേഖര സമിതിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും സുധാകരന്‍ ആരോപിച്ചു.

പാടശേഖര കമ്മറ്റിക്കാരാണ് ഒന്നാമത്തെ പ്രതികളെന്നും സുധാകരന്‍ പറഞ്ഞു. കൃഷിയിറക്കാതെ പാടം വെറുതെയിടുകയാണ്. കുട്ടനാട്ടിലെ 62 ശതമാനം പാടങ്ങളിലും കൃഷി നടത്തുന്നില്ല. കൃഷി ചെയ്യാതിരിക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞ് ബണ്ട് പൊട്ടിയാലും സര്‍ക്കാര്‍ പണം മുടക്കി ബണ്ട്കെട്ടി കൊടുക്കേണ്ട അവസ്ഥയാണെന്നും മന്ത്രി വിമര്‍ശിച്ചു.

മുന്‍പും ജി സുധാകരന്‍ തോമസ് ഐസക്കിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്നായിരുന്നു സുധാകരന്റെ കുറ്റപ്പെടുത്തല്‍. പിഡബ്ലിയുഡി റോഡുകളേക്കാള്‍ കഷ്ടമാണ് പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ പഞ്ചായത്തുകള്‍ എന്ത് ചെയ്യാനാണെന്നുമായിരുന്നു തോമസ് ഐസക്കിനെ പരോക്ഷമായി വിമര്‍ശിച്ചുതൊണ്ട് സുധാകരന്‍ ചോദിച്ചത്.

Summary

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in