POPULAR READ

ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍; വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും

നാല്‍പത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫേസ്ഹബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷികമാണെന്ന് അറിയിച്ചത്.

'' ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍'' എന്ന ക്യാപ്ഷനോടു കൂടിയാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇരുവരുടെയും ചിത്രം പങ്കുവെച്ചത്.

നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചത്. വിരമിച്ച അധ്യാപികയാണ് കമല. വിവേകും വീണയുമാണ് മക്കള്‍.

കുടുംബവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെക്കാറുണ്ട്. മതേഴ്‌സ് ഡേയില്‍ അമ്മയെ ഓര്‍ത്തുകൊണ്ടെഴുതിയ കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT